ETV Bharat / bharat

നിയമസഭാ സമ്മേളനം വേണമെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് - കൊവിഡ്

രാജ്‌ഭവനിൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭാ സമ്മേളനം വേണമെന്ന മുഖ്യമന്ത്രി അശോക് ഖേലോട്ടിന്‍റെ നിലപാടിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു.

Rajasthan  Congress MLAs supporting CM Gehlot  CM Gehlot  Jaipur  COVID-19 pandemic  The Chief Minister had met the Governor  രാജസ്ഥാൻ പ്രതിസന്ധി  രാജസ്ഥാൻ  ജയ്‌പൂർ  നിയമസഭാ സമ്മേളനം  കൊവിഡ്  ഗവർണറുടെ പരാമർശം
നിയമസഭാ സമ്മേളനം വേണമെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി അശോക് ഖേലോട്ട്
author img

By

Published : Jul 24, 2020, 5:43 PM IST

ജയ്‌പൂർ: സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വേണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ നിലപാടിന് പിന്തുണ അറിയിച്ച് രാജ്ഭവനിൽ കോൺഗ്രസ് എംഎൽഎമാർ മുദ്രാവാക്യം വിളിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഗവർണർ കൽരാജ് മിശ്ര നിയമസഭാ സമ്മേളനം വിളിക്കാത്തതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. നിയമസഭാ സമ്മേളനത്തിനായി 200 എംഎൽഎമാരും കൊവിഡ് പരിശോധനക്ക് വിധേയമാകാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ രഘു ശർമ പറഞ്ഞു.

നിയമസഭാ സമ്മേളനം സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി ഗവർണറുമായി ഇന്ന് ഉച്ചക്ക് കൂടിക്കാഴ്‌ച നടത്തിയിരുന്നു. കോൺഗ്രസിലെ വിമത എംഎൽഎന്മാരെ ഹരിയാനയിൽ ബന്ദികളാക്കിയെന്ന് മുഖ്യമന്ത്രി അശോക്‌ ഗെലോട്ട് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.