ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരന്മാർ ബലാത്സംഗം ചെയ്തു. രൂപാസ് പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.പ്രതികള്‍ പെണ്‍കുട്ടിയുടെ നേരിട്ടുള്ള സഹോദന്മാരല്ല .
ബുധനാഴ്ച പുലർച്ചെ ടോയ്ലറ്റിലേക്ക് പോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി വിവരം മതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഒളിവിൽ പോയ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.