ന്യൂഡൽഹി : ഈ വർഷം മാർച്ച് 21 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ ലോക്ക് ഡൗൺ മൂലം റദ്ദാക്കിയ ഓൺലൈൻ ടിക്കറ്റുകൾക്കായി ഇന്ത്യൻ റെയിൽവെ 1,885 കോടി രൂപ തിരികെ നൽകി.
കൊവിഡ് വ്യാപനത്തെ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ രാജ്യവ്യാപകമായി പാസഞ്ചർ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നേരത്തെ പണമടച്ച സ്ഥലങ്ങളിൽ നിന്നും പണം തിരികെ നൽകി. നാഷണൽ ട്രാൻസ്പോർട്ട് മുൻകൈയെടുത്തതിനാൽ യാത്രക്കാർക്ക് യഥാസമയം പണം തിരികെ ലഭിച്ചു. പിആർഎസ് കൗണ്ടർ സന്ദർശിക്കാതെ തന്നെ യാത്രികർക്ക് പണം തിരികെ ലഭിച്ചിട്ടുണ്ട്.