ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി. കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സത്യം പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തിൽ ആര്‍ക്കൊകെയാണ് കൊവിഡ് വാക്‌സിന്‍ ലഭിക്കുകയെന്നും മരുന്നിന്‍റെ വിതരണം എങ്ങനെയാവുമെന്നും പ്രധാനമന്ത്രി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്ത് അടുത്തവര്‍ഷം ആദ്യത്തോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അഞ്ച് വാക്സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്.
1. കണ്ടെത്തിയ കൊവിഡ് വാക്സിനുകളിൽ ഏതാണ് ഇന്ത്യ ഉപയോഗിക്കുക? എന്തു കൊണ്ട്?
2. ആദ്യം വാക്സിൻ ആർക്കാണ് ലഭിക്കുക, വിതരണ തന്ത്രം എന്തായിരിക്കും?
3. സൗജന്യ വാക്സിൻ വിതരണം ഉറപ്പാക്കാൻ പിഎംകെയർ ഫണ്ട് ഉപയോഗിക്കുമോ?
4. എല്ലാ ഇന്ത്യക്കാർക്കും എപ്പോഴാണ് വാക്സിനേഷൻ നൽകുന്നത്?
എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചത്. അതേസമയം, കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.