ETV Bharat / bharat

മോദിയുടെ വാഗ്ദാനങ്ങള്‍ ദേശീയ ദുരന്തമായി മാറി: രാഹുല്‍

അധികാരത്തിലെത്തും മുമ്പ് മോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം ദേശീയ ദുരന്തമായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.

rg
author img

By

Published : Feb 1, 2019, 9:50 AM IST

രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞുകൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും ഇത് നടപ്പിലാക്കാന്‍ മോദിക്ക് സാധിച്ചില്ലെന്ന് രാഹുല്‍ പറയുന്നു. 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. 2017-18 വർഷത്തിൽ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിൽരഹിതരായി ജീവിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ച് കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചീഫ് പി.സി. മോഹനന്‍, ജെ.വി. മീനാക്ഷി എന്നിവര്‍ നേരത്തെ രാജി വച്ചിരുന്നു. എന്നാല്‍ രാഹുലിന്‍റെ ട്വീറ്റ് വസ്തുതകളെ തിരിച്ചറിയാന്‍ സാധിക്കാത്ത അന്ധത ബാധിച്ചത് മൂലമുണ്ടായതാണെന്ന് ബിജെപി പ്രതികരിച്ചു. ഈ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഇപിഎഫ്ഒ റിപ്പോർട്ട് പ്രകാരം തൊഴിൽ മേഖലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നു.

Intro:Body:

അധികാരത്തിൽ എത്തുന്നതിന് മുമ്പ് മോദി നൽകിയ ജോലി വാ​ഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞതായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. ''രാജ്യത്തെ യുവാക്കൾക്ക് രണ്ട് കോടി ജോലിയായിരുന്നു മോദിയുടെ തെര‍ഞ്ഞെടുപ്പ് വാ​ഗ്ദാനം. എന്നാൽ അഞ്ച് വർഷം കഴിയാറായിട്ടും ഇത് പാലിക്കാൻ മോദിക്ക് കഴിഞ്ഞില്ല. 45 വർഷങ്ങൾക്കുള്ളിൽ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. 2017-18 വർഷത്തിൽ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിൽരഹിതരായി ജീവിക്കുന്നത്.'' രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ദില്ലി: അധികാരത്തിൽ എത്തുന്നതിന് മുമ്പ് മോദി നൽകിയ ജോലി വാ​ഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞതായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. ''രാജ്യത്തെ യുവാക്കൾക്ക് രണ്ട് കോടി ജോലിയായിരുന്നു മോദിയുടെ തെര‍ഞ്ഞെടുപ്പ് വാ​ഗ്ദാനം. എന്നാൽ അഞ്ച് വർഷം കഴിയാറായിട്ടും ഇത് പാലിക്കാൻ മോദിക്ക് കഴിഞ്ഞില്ല. 45 വർഷങ്ങൾക്കുള്ളിൽ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. 2017-18 വർഷത്തിൽ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിൽരഹിതരായി ജീവിക്കുന്നത്.'' രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ദേശീയ സാമ്പിൾ സർവ്വെയിലാണ് തൊഴിൽരഹിതരെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നത്. ഇതിനെക്കുറിച്ച് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ് ലറെ വിശേഷിപ്പിച്ചിരുന്ന 'ഫഹ്റർ' എന്ന വാക്ക് കൊണ്ടാണ് ​രാഹുൽ ​ഗാന്ധി ട്വിറ്ററിൽ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. മോദിയെ പോകാൻ അനുവദിക്കാൻ സമയമായി എന്നും ​രാഹുൽ കുറിച്ചിരിക്കുന്നു. 

എന്നാൽ വസ്തുതകളെ വ്യക്തമായി കാണാൻ സാധിക്കാത്ത വിധത്തിൽ രാഹുൽ​ഗാന്ധിക്ക് അന്ധത ബാധിച്ചെന്നാണ് ബിജെപിയുടെ പ്രതികരണം. ''ദേശീയ സാമ്പിൾ സർവ്വേ റിപ്പോർട്ട് സത്യമെന്ന് കരുതാൻ സാധിക്കില്ല. മുസ്സോളിനിയാകാനാണ് രാഹുൽ​ഗാന്ധിയുടെ ശ്രമം. ഇപിഎഫ്ഒ റിപ്പോർട്ട് പ്രകാരം തൊഴിൽ മേഖലയിൽ വർദ്ധനവ്  ഉണ്ടായിട്ടുണ്ട്.'' ബിജെപി ഔദ്യോ​ഗിക ട്വിറ്റർ പേജിൽ പ്രതികരിച്ചു.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.