ഡല്‍ഹി: രാജ്യം കൊവിഡ് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ രീതീയിലാണ് രാഹുല്‍ ഗാന്ധി ആരോപണമുയര്‍ത്തിയത്. 21 ദിവസത്തിനുള്ളിൽ കൊറോണയെ പരാജയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മനകോട്ടകൾ നിർമ്മിച്ചു.
ആളുകളെ സംരക്ഷിക്കുന്ന ആരോഗ്യ സേതു അപ്ലിക്കേഷൻ, 20 ലക്ഷം കോടി രൂപയുടെ പാക്കേജ് എന്നീ വാഗ്ദാനങ്ങളെ അക്കമിട്ട് നിരത്തി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി. ഇതിലെല്ലാം ഒരു സത്യം ഉണ്ട്, ഒരു ദുരന്തത്തിനിടയില്‍ ലഭിച്ച അവസരം പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിച്ചതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാർച്ചിൽ പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസും റിലീഫ് ഇൻ എമർജൻസി സാഹചര്യങ്ങളും (പിഎം കെയര്‍) ഫണ്ട് സൃഷ്ടിച്ചു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, ഗുണനിലവാരമുള്ള ചികിത്സ നൽകുക, കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. പിഎം കെയേഴ്സ് ഫണ്ട് സ്ഥാപിക്കുന്നതിനെതിരെ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിക്കുകയും ഫണ്ടിലേക്ക് ദാതാക്കളുടെ പേര് വെളിപ്പെടുത്താത്തതിന് നേരത്തെ കേന്ദ്രത്തെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.