ന്യൂഡല്‍ഹി: വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. വയനാട്ടിലെ ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്‌ച. രാത്രിയാത്ര നിരോധനത്തിന് എതിരെ വയനാട്ടില്‍ നടക്കുന്ന സമരത്തിന് രാഹുല്‍ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേയും കര്‍ണാടകത്തിലേയും യാത്രക്കാരെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി സംരക്ഷിത പ്രദേശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് രാത്രിയാത്ര നിരോധനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രദേശവാസികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയ സഹായ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്കിടെ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കോഴിക്കോട് എംപി എം.കെ രാഘവൻ എന്നിവരും സംബന്ധിച്ചു.