ETV Bharat / bharat

സർക്കാരിന് എതിരെ കോൺഗ്രസ് പ്രതിഷേധം; രാഹുൽ വിദേശ പര്യടനത്തില്‍ - Congress' protests on economic slowdown

നവംബർ ആദ്യ വാരം രാഹുൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം.

രാഹുൽ
author img

By

Published : Oct 30, 2019, 5:54 PM IST

ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിനെതിരെ കോൺഗസ് പാർട്ടി പ്രതിഷേധ സമരത്തിന് തയ്യാറെടുക്കുമ്പോൾ മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തില്‍. സംഭവം ചർച്ചയായപ്പോൾ, വിദേശ സന്ദർശനം ഒരാഴ്‌ചത്തേക്ക് മാത്രമാണ് ആസൂത്രണം ചെയ്‌തതെന്നും നവംബർ ആദ്യ വാരം തിരിച്ചെത്തുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ശേഷം പ്രതിഷേധ പരിപാടികളിൽ അദ്ദേഹവും പങ്കാളിയാകുമെന്നും ദേശീയ നേതാക്കൾ പറഞ്ഞു.

വിദേശ പര്യടനത്തിൽ രാഹുൽ ഗാന്ധി

നവംബർ ഒന്ന് മുതൽ എട്ട് വരെ 35 വാർത്താ സമ്മേളനങ്ങളാണ് കോൺഗ്രസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ നവംബർ അഞ്ച് മുതൽ 15 വരെ രാജ്യത്തെ സാമ്പത്തിക സ്ഥിതി തുറന്നുകാട്ടുന്ന പ്രതിഷേധ പ്രകടനങ്ങളും ഉണ്ടാകും.

ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പരിപാടികൾ സംഘടിപ്പിക്കുമെന്നും ദേശീയ തലത്തിൽ വിപുലമായി പരിപാടിയായി മാറുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.