ETV Bharat / bharat

രാഹുൽ ഗാന്ധിയ്ക്ക് രാഷ്ട്രീയ നിലയില്ലെന്ന് രവിശങ്കർ പ്രസാദ് - രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ രാവണനുപകരം ദസറയിൽ കത്തിച്ചതായി കോൺഗ്രസ് നേതാവ് വാൽമീകി നഗറിൽ =നടത്തിയ റാലിയിൽ പറഞ്ഞതിനെ തുടർന്നാണ് പ്രസാദിന്‍റെ മറുപടി.

Ravi Shankar Prasad  Union Minister Ravi Shankar Prasad  Congress leader Rahul Gandhi  Rahul Gandhi has no political 'aukaat'  political 'aukaat' left  Rahul Gandhi has no political 'aukaat' left: Ravi Shankar Prasad  രവിശങ്കർ പ്രസാദ്  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധിയ്ക്ക് രാഷ്ട്രീയ നിലയില്ലെന്ന് രവിശങ്കർ പ്രസാദ്
രവിശങ്കർ പ്രസാദ്
author img

By

Published : Oct 29, 2020, 7:59 AM IST

പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധിയ്ക്ക് രാഷ്ട്രീയ നിലയില്ലെന്നും ആരും അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ രാവണനുപകരം ദസറയിൽ കത്തിച്ചതായി കോൺഗ്രസ് നേതാവ് വാൽമീകി നഗറിൽ ടത്തിയ റാലിയിൽ പറഞ്ഞതിനെ തുടർന്നാണ് പ്രസാദിന്‍റെ മറുപടി.

രാഹുൽ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റായിരുന്നു. ഇങ്ങനെയാണോ അദ്ദേഹം സംസാരിക്കേണ്ടത്? കോൺഗ്രസിന്‍റെ അവസ്ഥ എത്രമാത്രം നിരാശാജനകമാണെന്ന് ഇത് കാണിക്കുന്നു. ഫലങ്ങൾ പുറത്തുവരുമ്പോൾ പാർട്ടിയുടെ അവസ്ഥ എന്താണെന്ന് കാണാനാകുമെന്നും പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുല്‍ ഗാന്ധി റാഫേലിനെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയും സായുധ സേനയെ തരംതാഴ്ത്തുകയും അദ്ദേഹത്തിന്‍റെ ഉദ്ധരണികൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്രസഭയിൽ ഉപയോഗിക്കുകയും ചെയ്തുവെന്ന് കേന്ദ്രമന്ത്രി അരോപിച്ചു.

പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ വിമർശിച്ച രാഹുല്‍ ഗാന്ധി, പഞ്ചാബിൽ പ്രധാനമന്ത്രിയുടെയും വ്യവസായികളുടെയും പ്രതിമകൾ ദസറ ദിനത്തിൽ കത്തിച്ചതായി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിൽ ജനങ്ങൾ അതൃപ്തരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.