ന്യൂഡൽഹി: അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തിൽ "പരിതാപം നിറഞ്ഞ രാഷ്‌ട്രീയമാണ്" രാഹുൽ ഗാന്ധി നടത്തുന്നതെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ് ഒന്നും ചെയ്‌തില്ലെന്നും ബിജെപി വക്താവ് ജി.വി.എൽ നരസിംഹ റാവു ആരോപിച്ചു. കോൺഗ്രസ് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി അതിഥി തൊഴിലാളികളുമായി സംവദിക്കുന്നത് പ്രശ്‌നപരിഹാരത്തിനല്ലെന്നും ക്യാമറ രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും ബിജെപി വക്താവ് ആരോപിച്ചു.
രാഹുൽ ഗാന്ധി അതിഥി തൊഴിലാളികളുമായി സംവദിക്കുന്ന ഡോക്യുമെന്‍ററി കഴിഞ്ഞ ദിവസം പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്. ഗാന്ധി കുടുംബം അതിഥി തൊഴിലാളികളുടെ പ്രശ്‌നം രാഷ്‌ട്രീയവൽകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.