ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘സ്പീക് അപ് ഫോര്‍ ഡെമോക്രസി’ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി ശബ്ദമുയര്‍ത്താനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ശബ്ദുമുയര്‍ത്താം എന്ന തലക്കെട്ടോടെ ഇത് സംബന്ധിച്ച വീഡിയോയും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
-
आइए #SpeakUpForDemocracy में एकजुट होकर लोकतंत्र की रक्षा के लिए आवाज़ उठायें। pic.twitter.com/7v1UiOGGZj
— Rahul Gandhi (@RahulGandhi) July 26, 2020 " class="align-text-top noRightClick twitterSection" data="
">आइए #SpeakUpForDemocracy में एकजुट होकर लोकतंत्र की रक्षा के लिए आवाज़ उठायें। pic.twitter.com/7v1UiOGGZj
— Rahul Gandhi (@RahulGandhi) July 26, 2020आइए #SpeakUpForDemocracy में एकजुट होकर लोकतंत्र की रक्षा के लिए आवाज़ उठायें। pic.twitter.com/7v1UiOGGZj
— Rahul Gandhi (@RahulGandhi) July 26, 2020
ബിജെപി ഭരണഘടനയെ തകർക്കുന്നു, ജനാധിപത്യം തകർക്കുന്നു, രാജസ്ഥാനിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു എന്നും വീഡിയോയിൽ ആരോപിക്കുന്നു. ഇന്ന് രാജ്യം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ബിജെപി ഭരണഘടനയെയും നമ്മുടെ ജനാധിപത്യത്തെയും തകർക്കുന്നു. 2018 ൽ രാജസ്ഥാനിലെ ജനങ്ങൾ കോൺഗ്രസ് സർക്കാരിനെ തെരഞ്ഞെടുത്തു. ഇന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നു. രാജസ്ഥാനിൽ ജനാധിപത്യത്തെ കൊലപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി പറയുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുകയാണ്. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉടൻ ഒരു അസംബ്ലി സമ്മേളനം വിളിക്കണം. ശബ്ദം ഉയർത്താനും ജനാധിപത്യത്തെ സംരക്ഷിക്കാനും ‘സ്പീക്ക്അപ് ഫോർ ഡെമോക്രസി’യിൽ ചേരണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. രാജസ്ഥാനിലെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ആരോപിച്ചിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായതിനെത്തുടർന്ന് രാജസ്ഥാൻ രാഷ്ട്രീയം പ്രതിസന്ധിയിലാണ്. ഉപമുഖ്യമന്ത്രി, പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് മേധാവി എന്നീ സ്ഥാനങ്ങളില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് നീക്കിയിരുന്നു.