ETV Bharat / bharat

കാർഷിക ബില്ല് രാഹുലിന് അടുത്ത ജന്മം പിൻവലിപ്പിക്കാം: കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി - സുശാന്ത് സിങ്ങ്

കാർഷിക നിയമങ്ങൾ ഇല്ലാതാക്കാൻ ഈ ജന്മം രാഹുലിന് ആകില്ല. കാരണം കർഷകർ അതിനുള്ള അവസരം നൽകില്ല. കർഷകർക്ക് അറിയാം ഈ നിയമങ്ങൾ എത്രത്തോളം ഉപകാരപ്രദം ആണെന്ന്.

കാർഷിക ബില്ല്  രാഹുൽ ഗാന്ധി  കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി കിഷൻ റെഡ്ഡി  Union minister G Kishan Reddy  rahul gandhi  farm bill  hathrs rape case  sushant sing  സുശാന്ത് സിങ്ങ്  ഹത്രാസ്സ് പീഡനം
കാർഷിക ബില്ല് രാഹുലിന് അടുത്ത ജന്മം പിൻവലിപ്പിക്കാം:കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി
author img

By

Published : Oct 5, 2020, 5:54 PM IST

ഹൈദരാബാദ്: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി കിഷൻ റെഡ്ഡി. രാഹുൽ ഗാന്ധി ആരാണെന്ന് എല്ലാവർക്കും അറിയാം. കാർഷിക നിയമങ്ങൾ ഇല്ലാതാക്കാൻ ഈ ജന്മം രാഹുലിന് ആകില്ല. കാരണം കർഷകർ അതിനുള്ള അവസരം നൽകില്ല. അദ്ദേഹത്തിന് അടുത്ത ജന്മം ശ്രമിക്കാം. കർഷകർക്ക് അറിയാം ഈ നിയമങ്ങൾ എത്രത്തോളം ഉപകാരപ്രദം ആണെന്ന്.

ഹത്രാസ് കേസിൽ കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കാതെ എല്ലാ പാർട്ടിക്കാരും ഒരുമിച്ച് നിൽക്കണം. സുശാന്ത് സിങ്ങിന്‍റെ കേസിൽ പ്രതികരിക്കാനില്ലെന്നും സിബിഐ കേസ് നല്ല രീതിയിൽ ആണ് അന്വേഷിക്കുന്നതെന്നും കിഷൻ റെഡ്ഡി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.