അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അടിപതറുന്നു. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്. 8000 വോട്ടിന്‍റെ ലീഡിലാണ് സ്മൃതി മുന്നേറുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ രാഹുലിനായിരുന്നു ലീഡ്. എന്നാൽ ബിജെപി പരാതിയെത്തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. പിന്നീട് വോട്ടെണ്ണൽ പുനരാരംഭിച്ചതോടെ സ്മൃതി ഇറാനി ലീഡ് ചെയ്യുകയായിരുന്നു.
2014 ൽ ഒരു ലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലാണ് അഞ്ചു വർഷങ്ങൾക്കിപ്പുറം ലീഡ് നില ഉയർത്താതെ പരാജയ ഭീതിയിൽ നിൽക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 4,08,651 വോട്ടുകളും സ്‍മൃതി ഇറാനി 3,00,748 ലക്ഷം വോട്ടുകളുമാണ് നേടിയത്.