ETV Bharat / bharat

മക്കൾ രാഷ്ട്രീയം തിരിച്ചടിയായി; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ - മക്കൾ രാഷ്ട്രീയം

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി ചിദംബരം എന്നിവരുടെ മക്കൾക്കായുളള സീറ്റ് ആവശ്യം അംഗീകരിക്കേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി.

ഫയൽചിത്രം
author img

By

Published : May 26, 2019, 12:32 PM IST

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മക്കൾക്ക് സീറ്റ് ലഭിക്കാനായി മുതിർന്ന നേതാക്കളിൽ ചിലർ വാശിപിടിച്ചെന്ന് രാഹുൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലായിരുന്നു രാഹുലിന്‍റെ വിമർശനം.

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽവന്ന സംസ്ഥാനങ്ങളിൽ പോലും ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
വ്യക്തിപരമായി താൽപര്യമില്ലാതിരുന്നിട്ടും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പി ചിദംബരം എന്നിവരുടെ മക്കൾക്കായുളള സീറ്റ് ആവശ്യം അംഗീകരിക്കേണ്ടി വന്നെന്നും രാഹുല്‍ പറഞ്ഞു. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് യോഗത്തിൽ ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

റാഫേൽ ഇടപാട്, ചൗക്കീദാർ ചോർ ഹെ തുടങ്ങി ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നും രാഹുൽ വിമർശിച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പ്രവർത്തക സമിതി രാജി ആവശ്യം അംഗീകരിച്ചിരുന്നില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.