ചണ്ഡീഗഡ്: പഞ്ചാബിൽ നിന്ന് 243 കാനഡ സ്വദേശികളുമായി ഖത്തർ എയർവേയ്‌സിന്‍റെ പ്രത്യേക വിമാനം ബുധനാഴ്ച രാവിലെ പുറപ്പെട്ടു. അമൃത്‌സർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ദോഹ വഴി കാനഡയിലെ മോണ്ട്രിയലിലേക്ക് ഖത്തറിന്‍റെ പ്രത്യേക വിമാനം പുറപ്പെട്ടതായി പഞ്ചാബ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ്.സിദ്ദു അറിയിച്ചു. മാർച്ച് മുതൽ അടുത്ത മാസം മൂന്ന് വരെയുള്ള ലോക്ക് ഡൗൺ മൂലം ആയിരക്കണക്കിന് വിദേശികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് നീട്ടിയതോടെ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് മൊത്തം 19,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 640 പേർ വൈറസ് ബാധയിൽ മരിച്ചിട്ടുണ്ട്.
കാനഡയിലേക്കുള്ള പ്രത്യേക വിമാനം പഞ്ചാബിൽ നിന്നും പുറപ്പെട്ടു - covid 19 india
അമൃത്‌സർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും കാനഡയിലെ മോണ്ട്രിയലിലേക്ക് 243 കാനഡ സ്വദേശികളുമായി ഖത്തറിന്‍റെ പ്രത്യേക വിമാനം ഇന്ന് രാവിലെ പുറപ്പെട്ടു.