ETV Bharat / bharat

മലിന ജലം കുടിച്ച് ദാഹമകറ്റി ഗ്രാമീണര്‍ - Puspal residents

തങ്ങൾക്ക് രണ്ട് വഴികളാണ് ഉള്ളതെന്നും ഒന്നുകില്‍ മലിനമായ വെള്ളം കുടിച്ച് ദാഹമകറ്റാമെന്നും അല്ലെങ്കിൽ ദാഹിച്ച് മരിക്കേണ്ടി വരുമെന്നും ഗ്രാമീണര്‍ പറയുന്നു

Chhattisgarh news  Dirty water  Water crisis  Water crisis in Chhattisgarh  Puspal locals  Puspal residents  drinking water crisis
മലിന ജലം കുടിച്ച് ദാഹം അകറ്റി ഗ്രാമവാസികൾ
author img

By

Published : May 25, 2020, 12:02 AM IST

റായ്‌പൂര്‍: കുടിക്കാൻ ശുദ്ധ ജലമില്ലാതെ ഛത്തീസ്‌ഗഢ് ജഗദൽപൂർ ജില്ലയിലെ പുസ്പാൽ ഗ്രാമത്തിലെ ആളുകൾ. ജില്ലാ ആസ്ഥാനത്ത് നിന്ന് 90 കിലോമീറ്റർ അകലെയാണ് പുസ്പാൽ ഗ്രാമം. കിണറോ മറ്റ് ജല സ്രോതസോ ഗ്രാമത്തിലില്ല. ഗ്രാമത്തിലെ ചെറിയ കുഴിയിൽ നിന്നാണ് ആളുകൾ വെള്ളം എടുക്കുന്നത്. ചെളികലര്‍ന്ന വെള്ളമാണ് ഇവിടുത്തെ ആളുകൾ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

തങ്ങൾക്ക് രണ്ട് വഴികളാണ് ഉള്ളതെന്നും ഒന്നുകില്‍ മലിനമായ വെള്ളം കുടിച്ച് ദാഹമകറ്റാമെന്നും അല്ലെങ്കിൽ ദാഹിച്ച് മരിക്കേണ്ടി വരുമെന്നും ഗ്രാമീണര്‍ പറയുന്നു. തങ്ങളുടെ സ്ഥിതി അധികൃതരെ അറിയിച്ചിട്ടും സർക്കാർ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. വാര്‍ത്തകളിലൂടെ ഗ്രാമീണരുടെ സ്ഥിതി അറിഞ്ഞ എം‌എൽ‌എ ചന്ദൻ കശ്യപ് തീർച്ചയായും ഇക്കാര്യം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു.

മൂന്നിലൊരു ശതമാനം വരുന്ന ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വെള്ളം, വൈദ്യുതി, ശൗചാലയം എന്നീ സൗകര്യങ്ങൾ ലഭ്യമല്ല. ഗ്രാമീണ മേഖലയിലെ പൊതുനിക്ഷേപം ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നില്ലെന്ന് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.