ETV Bharat / bharat

പഞ്ചാബ് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി

മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് ടീമുകൾ നടത്തിയ 40 റെയ്ഡുകളിൽ അമൃത്സർ, ബറ്റാല, തർ തരൺ ജില്ലകളിൽ നിന്നുള്ള എട്ട് പേരെ കൂടി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.

punjab liquor tragedy  spurious liquor  Amarinder Singh  Amritsar  Batala  Tarn Taran  പഞ്ചാബ് വിഷമദ്യ ദുരന്തം  പഞ്ചാബ് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി
പഞ്ചാബ്
author img

By

Published : Aug 1, 2020, 11:56 AM IST

ചണ്ഡിഗഡ്: പഞ്ചാബിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് ടീമുകൾ നടത്തിയ 40 റെയ്ഡുകളിൽ അമൃത്സർ, ബറ്റാല, തർ തരൺ ജില്ലകളിൽ നിന്നുള്ള എട്ട് പേരെ കൂടി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വൻതോതിൽ വ്യാജ മദ്യം, ഡ്രം, സ്റ്റോറേജ് കാനുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യാജ മദ്യത്തിന്‍റെ ഘടകങ്ങൾ പരിശോധിക്കുന്നതിനായി രാസ വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നും റെയ്ഡുകൾ തുടരുകയാണെന്നും മേഖലയിൽ പ്രവർത്തിക്കുന്ന വ്യാജ മദ്യ മാഫിയയുടെ വ്യാപനം ഇല്ലാതാക്കാൻ കേസിൽ ഉൾപ്പെട്ട എല്ലാവരെയും പൊലീസ് സംഘങ്ങൾ തുടർന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമൃത്സറിൽ നിന്ന് ബൽവീന്ദർ കൗർ, മിഥു എന്നിവരെ അറസ്റ്റ് ചെയ്തു. ദർശൻ റാണി, രാജൻ എന്നീ രണ്ട് പേരെ ബറ്റാല ജില്ലയിൽ നിന്നും കശ്മീർ സിംഗ്, ആംഗ്രെസ് സിംഗ്, അമർജിത്, ബൽജിത് തുടങ്ങിയവരെ തറൻ താരനിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. തറൻ തരാൻ ജില്ലയിൽ നിന്ന് അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി മുതലാണ് മൂന്ന് ജില്ലകളിലായി മരണം റിപ്പോർട്ട് ചെയ്ചത്. ജൂലൈ 29ന് അമൃത്സറിലെ മുച്ചാൽ, താങ്ക്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.