ചണ്ഡിഗഡ്: പഞ്ചാബിൽ ട്രാൻസ്പോർട്ട് ബസുകളിൽ യാത്രാ നിയന്ത്രണം നീക്കി. ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ പൊതുഗതാഗതം സംവിധാനങ്ങളിൽ ജനങ്ങളുടെ യാത്രാ നിയന്ത്രണം നീക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് ശനിയാഴ്ച അറിയിച്ചു. ബസുകളിൽ യാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധമായും ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 50 ശതമാനം യാത്രക്കാരുമായി ബസുകൾ സർവീസ് നടത്താൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. പെട്രോൾ, ഡീസൽ വിലവർധനവ് സംബന്ധിച്ച് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി (സിഡബ്ല്യുസി) ഇതിനകം പ്രമേയം പാസാക്കിയതായും കേന്ദ്ര സർക്കാർ വർധനവ് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.