ചണ്ഡിഗഡ്: പഞ്ചാബിലെ ഹന്ദ്വാര ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട മൻസ ജില്ലയിൽ നിന്നുള്ള 21 ആർആർ ആർമി സൈനികൻ എൻ കെ രാജേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്.
എൻകെ രാജേഷ് കുമാറിന്‍റെ (21 ആർആർ) കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും ബന്ധുക്കൾക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി അമരീന്ദർ ട്വീറ്റ് ചെയ്തു.
വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള വെടിവയ്പിൽ കേണൽ, മേജർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.