ETV Bharat / bharat

പഞ്ചാബിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലയേറ്റു

1987 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ് വിനി മഹാജൻ. ഭർത്താവ് ദിങ്കർ ഗുപ്‌ത സംസ്ഥാന പൊലീസ് സേനയുടെ മേധാവിയാണ്.

author img

By

Published : Jun 26, 2020, 8:39 PM IST

Vini Mahajan  Karan Avtar Singh  Punjab chief secretary  Indian Administrative Services officer  പഞ്ചാബ്  വനിത ചീഫ് സെക്രട്ടറി  വിനി മഹാജൻ  കരൺ അവ്‌താര്‍
പഞ്ചാബിലെ ആദ്യ വനിത ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലയേറ്റു

ചണ്ഡിഗഡ്: പഞ്ചാബ് ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലയേറ്റു. സംസ്ഥാനത്തെ ആദ്യ വനിത ചീഫ് സെക്രട്ടറിയാണ് ഇവര്‍. കരൺ അവ്‌താര്‍ സിങ്ങിന് പകരമായാണ് വിനി മഹാജൻ ചുമതലയേറ്റത്. വിരമിക്കുന്നതിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് കരൺ അവ്‌താര്‍ സിങ്ങിനെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഒരു യോഗത്തിലെ അദ്ദേഹത്തിന്‍റെ പെരുമാറ്റം സംബന്ധിച്ച് രണ്ട് പഞ്ചാബ് മന്ത്രിമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

1987 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ് വിനി മഹാജൻ. വ്യവസായം-വാണിജ്യം, ഐടി തുടങ്ങിയ മേഖലയില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമുഷ്‌ഠിക്കുകയായിരുന്നു ഇവര്‍. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രതികരണ- സംഭരണ ​​സമിതിക്കും നേതൃത്വം നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ സെക്രട്ടറി സ്ഥാനം വഹിക്കാൻ എംപാനൽ ചെയ്ത സംസ്ഥാനത്തെ ഏക പഞ്ചാബ് കേഡർ ഉദ്യോഗസ്ഥയാണ് മഹാജൻ. ഇവരുടെ ഭർത്താവ് ദിങ്കർ ഗുപ്‌ത സംസ്ഥാന പൊലീസ് സേനയുടെ മേധാവിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.