ഡല്‍ഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചു. വീര്യമേറിയ ആർഡിഎക്സും അമോണിയം നൈട്രേറ്റും ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തി. സെന്‍റർ ഫോറൻസിക് സയൻസ് ലബോട്ടറിയിലെ വിദഗ്ധരാണ് റിപ്പോർട്ട് അന്വേഷണ സംഘത്തിന് സമർപ്പിച്ചത്. ആക്രമണത്തിന്‍റെ ഭീകരത വർധിപ്പിക്കാനാണ് ആർഡിഎക്സ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആർഡിഎക്‌സും അമോണിയം നൈട്രേറ്റും നിറച്ച മാരുതി ഇക്കോ കാര്‍ സിആർപിഎഫ് വാഹനത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുൾപ്പടെയുള്ള സ്ഫോടനവസ്‌തുക്കൾ പൊട്ടിത്തെറിച്ചു. ആക്രമണത്തിന്‍റെ ശക്തി വർധിപ്പിച്ച് വലിയ രീതിയിൽ ആളുകളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യമെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ രാജ്യത്തെ നടക്കിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യുവരിച്ചു.