പുതുച്ചേരി: പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,968 ആയി ഉയർന്നു.
പുതുച്ചേരി(25), മാഹി(6), കാരയ്‌ക്കൽ(2) എന്നിവിടങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 460 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 74 വയസുള്ള വൃദ്ധ കൂടി ഈ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 610 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേർ രോഗമുക്തി നേടുകയും ചെയ്‌തു.