ന്യൂ ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ പുരോഗതിയുടെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിഷ്‌ക്രിയ ആസ്‌തികളുടെ മൂല്യം 8.65 ലക്ഷം കോടിയില്‍ നിന്ന് 7.9 ലക്ഷം കോടിയായി കുറഞ്ഞത് ഇതിന് തെളിവാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭവന വായ്‌പകള്‍ക്കുള്ള പലിശനിരക്ക് കുറഞ്ഞു. സര്‍ക്കാര്‍ ഇതുവരെ കൊണ്ടുവന്ന എല്ലാ സാമ്പത്തിക പരിഷ്‌കാരങ്ങളും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകര്‍ന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 14 ഓളം ദേശസാല്‍കൃത ബാങ്കുകള്‍ ലാഭക്കണക്കില്‍ മുന്‍പത്തേക്കാളും വളരെ മുന്നിലാണെന്നും നിർമല സീതാരാമൻ അവകാശപ്പെട്ടു.