ETV Bharat / bharat

സൗജന്യ വാക്‌സിൻ വാഗ്‌ദാനം; ശിവസേനക്കെതിരെ ബിജെപി നേതാവ് മനോജ് തിവാരി - ശിവസേനക്കെതിരെ ബിജെപി നേതാവ് മനോജ് തിവാരി

മുംബൈയിൽ ശിവസേന സംഘടിപ്പിച്ച ദസറ റാലിയിൽ ഉദ്ദവ് താക്കറെ സംസാരിക്കവെ ബിജെപിയെ കടന്നാക്രമിച്ചിരുന്നു. ഇതിന് മറുപടിയായാണ് മനോജ് തിവാരി രംഗത്തുവന്നത്.

Providing free COVID-19 vaccine  സൗജന്യ വാക്‌സിൻ വാഗ്‌ദാനം  Manoj Tiwari slams Uddhav Thackeray  ശിവസേനക്കെതിരെ ബിജെപി നേതാവ് മനോജ് തിവാരി  ഉദ്ദവ് താക്കറെക്കെതിരെ ബിജെപി
സൗജന്യ വാക്‌സിൻ വാഗ്‌ദാനം
author img

By

Published : Oct 26, 2020, 1:54 PM IST

പാറ്റ്ന: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് മനോജ് തിവാരി. ബിജെപിയെ ആക്ഷേപിക്കുന്നതിനു പകരം മഹാരാഷ്ട്രയിൽ സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കാൻ ഉദ്ദവ് എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്ന് മനോജ് തിവാരി ചോദിച്ചു. ബിഹാറിൽ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായി എൻ‌ഡി‌എ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബിജെപിക്കെതിരെ ഉദ്ദവ് താക്കറെ രംഗത്ത് വന്നത്. മുംബൈയിൽ ശിവസേന സംഘടിപ്പിച്ച ദസറ റാലിയിൽ സംസാരിക്കവെയായിരുന്നു ഉദ്ദവ് താക്കറെയുടെ പരാമർശം. ഇതിന് തൊട്ടുപിന്നാലെയാണ് തിവാരിയുടെ പ്രതികരണം.

ബിഹാറിൽ സൗജന്യ വാക്‌സിനുകൾ നൽകുന്നുമെന്ന് പറയുമ്പോൾ രാജ്യത്തിന്‍റെ ബാക്കി പ്രദേശമെല്ലാം പാകിസ്ഥാനോ അഥവാ ബംഗ്ലാദേശോ ആണോയെന്നാണ് താക്കറെ ചോദിച്ചത്. കേന്ദ്ര സർക്കാർ എന്നാണെന്നിരിക്കെ ഇത്തരത്തിൽ സംസാരാക്കുന്നവർക്ക് ലജ്ജ വേണമെന്നും താക്കറെ ആവശ്യപ്പെട്ടു. ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് തീയതികളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കുന്നത്. ഫലം നവംബർ 10ന് പ്രഖ്യാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.