ന്യൂഡൽഹി: കഴിഞ്ഞ മാസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമാൻ ബെയ്‌സ്ലയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജാർ സമുദായത്തിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ ഡൽഹി-നോയിഡ-ഡയറക്റ്റ് വേ (ഡിഎൻഡി) ഫ്ലൈവേയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തെത്തുടർന്ന് രണ്ട് കിലോമീറ്ററിലധികം ട്രാഫിക് കുരുക്ക് രൂപപ്പെട്ടു.
ബെയ്‌സ്ലയുടെ മരണത്തിനു കാരണമായവരെ അറസ്റ്റ് ചെയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് ഡൽഹി പൊലീസ് യമുന നദി പാലത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഡിഎൻഡിയിലേക്കുള്ള ട്രാഫിക് നിരോധിച്ചു. ഡിഎൻഡിയിലെ ഗതാഗതം തടഞ്ഞത് മഹാറാണി ബാഗ് ഭാഗത്ത് നിന്ന് നോയിഡയിലേക്ക് വരുന്ന വഴിയിലെ വൻഗതാഗതക്കുരുക്കിന് കാരണമായി.