ചണ്ഡീഗഡ്: കാർഷിക മേഖലയിലെ പരിഷ്‌കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി അംബാലയിലെ അനജ് മണ്ഡിക്ക് സമീപം കർഷകർ അംബാല- ഹിസാർ ഹൈവേ തടഞ്ഞു. ബില്ലിനെതിരെ അമൃത്സറിലെ ദേവിദാസ്‌പുര ഗ്രാമത്തിൽ റെയിൽവേ ട്രാക്കുകളിൽ നടക്കുന്ന 'റെയിൽ റോക്കോ' പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നു. സമരം നടത്തുന്ന കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി അംഗങ്ങൾ ഇന്ന് കറുത്ത വസ്‌ത്രങ്ങൾ ധരിച്ചാണ് പ്രതിഷേധിക്കുന്നത്. ഫാർമേഴ്‌സ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആന്‍റ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020, ഫാർമേഴ്‌സ് (ശാക്തീകരണവും സംരക്ഷണവും) എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവ്വീസ് ആക്‌ട് 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാർലമെന്‍റ് പാസാക്കിയ ബില്ലുകൾ.
കാർഷിക ബില്ല്; അംബാല- ഹിസാർ ഹൈവേയില്‍ പ്രതിഷേധം - rail roko protest
ബില്ലിനെതിരെ അമൃത്സറിലെ ദേവിദാസ്‌പുര ഗ്രാമത്തിൽ റെയിൽവേ ട്രാക്കുകളിൽ നടക്കുന്ന 'റെയിൽ റോക്കോ' പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നു.