ETV Bharat / bharat

വൈദ്യുത ഭേദഗതി ബില്ലിനെ എതിർത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി - Proposed electricity bill

ബില്ല് നടപ്പിലാക്കിയാൽ അത് സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ക്രോസ് സബ്സിഡി നൽകുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. കൂടാതെ ജലസേചനത്തിനായി നൽകുന്ന ഇലക്ട്രിക്സിറ്റി സബ്സിഡി തുടർന്നില്ലെങ്കിൽ അത് ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 interest of poor, farmers: CM
2020 ലെ വൈദ്യുത ഭേദഗതി ബില്ലിനെ എതിർത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ
author img

By

Published : Jun 8, 2020, 1:19 PM IST

റായ്‌പൂർ: വൈദ്യുത ഭേദഗതി ബില്ലിനെ എതിർത്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. നിർദിഷ്ട വൈദ്യുതി ബിൽ ദരിദ്രരുടെയും കർഷകരുടെയും താൽപര്യത്തിന് വേണ്ടിയുള്ളതല്ല എന്നും രാജ്യത്തിന്‍റെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് തീരുമാനം എടുക്കണമെന്നും കേന്ദ്ര വൈദ്യുതി സഹമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബില്ല് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുകളെക്കുറിച്ച് സമഗ്രമായി ആലോചിക്കണമെന്നും ബില്ല് നടപ്പിലാക്കിയാൽ അത് സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ക്രോസ് സബ്സിഡി നൽകുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. കൂടാതെ ജലസേചനത്തിനായി നൽകുന്ന ഇലക്ട്രിക്സിറ്റി സബ്സിഡി തുടർന്നില്ലെങ്കിൽ അത് ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയർ കണ്ടീഷൻ ചെയ്ത മുറികളിൽ ഇരിക്കുന്ന ഉയർന്ന ക്ലാസ് ആളുകൾക്കും ഉപദേഷ്ടാക്കൾക്കും ഈ ബിൽ അനുയോജ്യമാണ്, പക്ഷേ അത് യാഥാർഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഈ ഭേദഗതി ബിൽ നടപ്പാക്കുന്നത് രാജ്യത്തിന് മുന്നിൽ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർദിഷ്ട ബിൽ സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭേദഗതി ബിൽ മുതലാളിത്തത്തെയും സ്വകാര്യ കമ്പനികളെയും ഇലക്ട്രിസിറ്റി ബോർഡ് കൈവശപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുമെന്ന് ബാഗേൽ അവകാശപ്പെട്ടു. സെൻ‌ട്രലൈസ്ഡ് ഇലക്ട്രിസിറ്റി കോൺ‌ട്രാക്റ്റ് എൻ‌ഫോഴ്സ്മെന്‍റ് അതോറിറ്റിയുടെ (ഇസി‌ഇ‌എ) ബിൽ ‌പ്രോപോസുകൾ‌ ന്യായീകരിക്കാനാകാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.