ETV Bharat / bharat

പ്രവര്‍ത്തകരെ പ്രത്യയശാസ്‌ത്രം പഠിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി

author img

By

Published : Oct 10, 2019, 8:48 AM IST

ഉത്തര്‍പ്രദേശില്‍ പുതുതായി നിയോഗിച്ച കമ്മിറ്റിക്കാണ് ക്ലാസുകള്‍ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ റായ്‌ബറേലിയില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് പ്രിയങ്കാ ഗാന്ധി നേരിട്ടെത്തി മേല്‍നോട്ടം വഹിക്കും

പ്രവര്‍ത്തകരെ പ്രത്യേയശാസ്‌ത്രം പഠിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി : ഉത്തര്‍പ്രദേശില്‍ പുതുതായി നിയോഗിച്ച കോണ്‍ഗ്രസ് കമ്മിറ്റിയെ ശക്‌തിപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, ഉത്തര്‍പ്രദേശിന്‍റെ ചുമതലയമുള്ള പ്രിയങ്കാ ഗാന്ധിയാണ് മൂന്ന് ദിവസത്തെ ക്ലാസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിയുടെ നടപടി.
ഒക്‌ടോബര്‍ 14 മുതല്‍ 16 വരെ റായ്‌ബറേലിയിലായിരിക്കും പരിപാടി എന്നാണ് സൂചന. രണ്ട് ഘട്ടമായി നടക്കുന്ന ക്ലാസുകളില്‍ പാര്‍ട്ടി പ്രത്യയ ശാസ്‌ത്രത്തെക്കുറിച്ചും പ്രത്യേക ക്ലാസുകള്‍ നല്‍കും. എല്ലാ ക്ലാസുകളിലും പ്രിയങ്കാ ഗാന്ധി നേരിട്ടെത്തി മേല്‍നോട്ടം വഹിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എ.ഐ.സി.സിയുടെ പരിശീലന വിഭാഗം മേധാവി സച്ചിൻ റാവു, സോഷ്യൽ മീഡിയ മേധാവി റോഹൻ ഗുപ്ത എന്നിവരായിരിക്കും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.

ഉത്തർപ്രദേശില്‍ പാര്‍ട്ടിയെ മുന്നിലേക്ക് കൊണ്ടുവരികയെന്നത് പ്രിയങ്കയ്‌ക്ക് കനത്ത വെല്ലുവിളിയാണ്. നിലവിലെ യോഗി സര്‍ക്കാരിന്‍റെ വീഴ്‌ചകള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാനരാഷ്‌ട്രീയത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്‍റെ മുന്നോടിയായാണ് കഴിഞ്ഞ തിങ്കളാഴ്‌ച സംസ്ഥാന നേതൃത്വത്തിലേക്ക് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റായി അജയ്‌ കുമാര്‍ ലല്ലു എംഎല്‍എയെയും നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ആരാധന മിശ്രയെയും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. നാല് വൈസ് പ്രസിഡന്‍റുമാരെയും, 12 ജനറല്‍ സെക്രട്ടറിമാരെയും അതേ ദിവസം നിയമിച്ചിരുന്നു.

പുതിയ കമ്മിറ്റിയില്‍ പാര്‍ട്ടിയുടെ താഴേതട്ടിലുള്ളവര്‍ക്കും, യുവാക്കള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതേസമയം പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷതയിലുള്ള പാര്‍ട്ടി നിര്‍ദേശകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.