ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലെത്തെത്തുന്നവരാണ് കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രതികരണവുമായെത്തിയത്. ആരോപണത്തെ തെളിയിക്കുന്ന പരിശോധനാ ഫലങ്ങളും കണക്കുകളും വ്യക്തതയോടെ കാണിക്കണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ 75 ശതമാനം പേര്‍ക്കും, ഡല്‍ഹിയില്‍ നിന്നും 50 ശതമാനം പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 ശതമാനം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം 25 ലക്ഷം പേരാണ് ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയതെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു.
-
उप्र के मुख्यमंत्रीजी का ये बयान सुना।
— Priyanka Gandhi Vadra (@priyankagandhi) May 25, 2020 " class="align-text-top noRightClick twitterSection" data="
सरकार के आंकड़ों के अनुसार लगभग 25 लाख लोग यूपी वापस आ चुके हैं।
मुख्यमंत्रीजी के बयान के आधार पर इनमें से महाराष्ट्र से लौटे हुए 75%, दिल्ली से लौटे हुए 50% और अन्य प्रदेशों से लौटे 25% लोग कोरोना से संक्रमित हैं।..1/4 https://t.co/P8hlfrn8YR
">उप्र के मुख्यमंत्रीजी का ये बयान सुना।
— Priyanka Gandhi Vadra (@priyankagandhi) May 25, 2020
सरकार के आंकड़ों के अनुसार लगभग 25 लाख लोग यूपी वापस आ चुके हैं।
मुख्यमंत्रीजी के बयान के आधार पर इनमें से महाराष्ट्र से लौटे हुए 75%, दिल्ली से लौटे हुए 50% और अन्य प्रदेशों से लौटे 25% लोग कोरोना से संक्रमित हैं।..1/4 https://t.co/P8hlfrn8YRउप्र के मुख्यमंत्रीजी का ये बयान सुना।
— Priyanka Gandhi Vadra (@priyankagandhi) May 25, 2020
सरकार के आंकड़ों के अनुसार लगभग 25 लाख लोग यूपी वापस आ चुके हैं।
मुख्यमंत्रीजी के बयान के आधार पर इनमें से महाराष्ट्र से लौटे हुए 75%, दिल्ली से लौटे हुए 50% और अन्य प्रदेशों से लौटे 25% लोग कोरोना से संक्रमित हैं।..1/4 https://t.co/P8hlfrn8YR
അദ്ദേഹം പറഞ്ഞതു പ്രകാരം 10 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചുവെങ്കില്‍ സര്‍ക്കാരിന്‍റെ കണക്കില്‍ കാണിക്കുന്നത് 6228 പേര്‍ക്ക് മാത്രമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നതെന്നാണ്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം കണക്കുകള്‍ നിരത്തിയതെന്നും പ്രിയങ്കാ ഗാന്ധി ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയില്‍ എന്തെങ്കിലും ശരിയുണ്ടെങ്കില്‍ തെളിവുസഹിതം പൊതുജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ വ്യക്തമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ശ്രമിക് ട്രെയിനുകളിലും കാല്‍നടയായും ബസുകളിലും ട്രക്കുകളിലുമായി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കുടിയേറ്റ തൊഴിലാളികളും സംസ്ഥാനത്തെത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം യുപിയില്‍ ഇതുവരെ 6628 പേര്‍ക്കാണ് ഇതുവരെ െകാവിഡ് സ്ഥിരീകരിച്ചത്. 3538 പേര്‍ രോഗവിമുക്തരായി. 161 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു.