ETV Bharat / bharat

ഹത്രാസ് കൂട്ടബലാത്സംഗം; നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി

പെൺകുട്ടിയുടെ കുടുംബത്തെ വീട്ടിലെത്തി കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും

Hathras rape  priyanka gandhi at hathras  rahul gandhi at hathras  ഹത്രാസ്  പ്രിയങ്ക ഗാന്ധി  രാഹുല്‍ ഗാന്ധി
ഹത്രാസ്: നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി
author img

By

Published : Oct 3, 2020, 9:52 PM IST

Updated : Oct 3, 2020, 10:50 PM IST

ലഖ്‌നൗ: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെൺകുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്‌തിക്കും ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന്‍റെ ശബ്‌ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി

കുടുംബത്തിന് അവരുടെ മകളെ അവസാനമായിട്ട് ഒരു നോക്ക് കാണാനായില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്‍റെ ഉത്തരവാദിത്തങ്ങൾ മനസിലാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കുടുംബത്തിന് സംരക്ഷണം ആവശ്യമാണെന്നും കുടുംബത്തിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കെസി വേണുഗോപാല്‍, അധീർ രഞ്‌ജൻ ചൗധരി, മുകുൾ വാസ്‌നിക് എന്നിവർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയത്.

Last Updated : Oct 3, 2020, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.