ന്യൂഡൽഹി: ഈദ്-ഉൽ-ഫിത്തർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിവാദ്യം ചെയ്തു. "ഈദ് മുബാറക്! ഈദ്-ഉൽ-ഫിത്തറിന് ആശംസകൾ. ഈ പ്രത്യേക ദിവസം അനുകമ്പയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വർധിപ്പിക്കട്ടെ. എല്ലാവരും ആരോഗ്യമായും സമ്പന്നനുമായിരിക്കട്ടെ, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ വർഷം ഈദ് ആഘോഷിക്കുന്നത്.