നാസിക്: ഇന്ത്യൻ സൈന്യത്തിന്‍റെ അഭിമാന ഘടകാണ് ആർമി ഏവിയേഷൻ യൂണിറ്റെന്നും രാജ്യം ഈ യൂണിറ്റിൽ അഭിമാനിക്കുന്നെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. മഹാരാഷ്ട്രയിലെ നാസിക്കിൽ ആർമി ഏവിയേഷൻ യൂണിറ്റിന്‍റെ പ്രസിഡന്‍റ് സ് കളർ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലത്തും സമാധാനകാലത്തും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനെ അംഗീകരിച്ച് വ്യോമസേനാ യൂണിറ്റിന് നൽകുന്ന ബഹുമതിയാണ് കളർ പ്രസന്‍റേഷൻ.
ഒക്ടോബർ 9 മുതൽ 13 വരെ മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് രാഷ്ട്രപതി നാസിക് റോഡിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്കൂളിൽ നടന്ന പരേഡിൽ പങ്കെടുത്തത്. ചടങ്ങിൽ ആർമി ഏവിയേഷൻ ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനവും നടന്നു.