ETV Bharat / bharat

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് രാഷ്ട്രപതി  ആദരാഞ്ജലികൾ അർപ്പിച്ചു - രാഷ്ട്രപതി

വിദേശ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ചും രാഷ്ട്രപതി റാം നാഥ് കോവിന്ദ് സംസാരിച്ചു.

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആദരാഞ്ജലികൾ അർപ്പിച്ചു

author img

By

Published : Aug 15, 2020, 4:54 PM IST

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആദരാഞ്ജലികൾ അർപ്പിച്ചു. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവാനെ, നേവൽ സ്റ്റാഫ് ചീഫ് അഡ്മിറൽ കരമ്പിർ സിംഗ്, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ എന്നിവർ യുദ്ധ സ്മാരകത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്യത്തിനായി ജീവനർപ്പിച്ച സൈനികരുടെ സ്മരണക്കായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതാണ് ദേശീയ യുദ്ധസ്മാരകം.

വിദേശ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സംസാരിച്ചു. ഇന്ത്യയുടെ സ്വാശ്രയത്വം എന്നാൽ ലോകത്തിൽ നിന്ന് അകന്നുനിൽക്കുകയോ അകലം സൃഷ്ടിക്കുകയോ ചെയ്യാതെ സ്വയംപര്യാപ്തത പുലർത്തുകയെന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. കൊവിഡ് സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.