ന്യൂഡൽഹി: ഐസ്‌ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കാനായി ഇന്ത്യൻ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. കഴിഞ്ഞ ഞായർ രാത്രിയാണ് പ്രസിഡന്‍റ് പര്യടനത്തിനായി പുറപ്പെട്ടത്. ത്രിരാഷ്‌ട്രങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉന്നത നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തും.
സെപ്റ്റംബർ 9 മുതൽ 11 വരെ ഐസ്‌ലാൻഡ് സന്ദർശിക്കുന്ന കോവിന്ദ് രണ്ടാമത് സ്വിറ്റ്സർലാൻഡും പിന്നീട് സ്ലൊവേനിയയും സന്ദർിക്കും. സെപ്റ്റംബർ 17 ന് തിരികെ ഇന്ത്യയിലെത്തും. ഇതിനിടെ ഐസ്‌ലാൻഡിലേക്ക് പാകിസ്ഥാൻ വഴിയുള്ള പ്രസിഡന്‍റിന്‍റെ വിമാനയാത്ര പാക് അധികൃതർ നിരസിച്ചു. പാകിസ്ഥാന്‍റെ നടപടിയിൽ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നതായി എം.ഇ.എ വക്താവ് കുമാർ അറിയച്ചു.
സാധാരണ രാജ്യങ്ങൾ പതിവായി അനുവദിക്കാറുള്ള അതിർത്തി കടന്നുള്ള വിവിഐപിയുടെ വിമാനയാത്ര നിരസിച്ച പാകിസ്ഥാന്‍റെ തീരുമാനം തീർത്തും ഖേദകരവും നിരാശാജനകവുമാണെന്നും കുമാർ പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ പാക് നടപടികളുടെ നിരർഥകത തിരിച്ചറിയണമെന്ന് കുമാർ അറയിച്ചു.