ETV Bharat / bharat

സോണുകള്‍ തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി; നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

author img

By

Published : May 18, 2020, 9:02 AM IST

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റെഡ്,ഓറഞ്ച് ,ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

Preeti Sudan  COVID-19  Lockdown  സോണുകള്‍ തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി  കൊവിഡ് 19  നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി
സോണുകള്‍ തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി; നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സോണുകള്‍ തിരിക്കാനുള്ള അനുമതി നല്‍കിയതറിയിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്കാണ് കൊവിഡ് പശ്ചാത്തലത്തില്‍ റെഡ്,ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം നല്‍കിയ തീരുമാനം അറിയിച്ചത്. സോണുകള്‍ തിരിച്ചറിയുന്നതിനായി പരിഗണിക്കേണ്ട പാരാമീറ്ററുകളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 200ലധികം ആക്‌ടീവ് കേസുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഗുരുതര മേഖലയായി പരിഗണിക്കണം. പതിനഞ്ചില്‍ കൂടുതല്‍ ആക്‌ടീവ് കേസുകളും ഗുരുതരമായി കണക്കാക്കണമെന്നും ആരോഗ്യസെക്രട്ടറി വ്യക്തമാക്കുന്നു. കൊവിഡ് മരണനിരക്ക് ആറ് ശതമാനത്തില്‍ കൂടുതലോ, കേസുകളുടെ എണ്ണം ആറ് ശതമാനത്തില്‍ കൂടുതല്‍ ആയാലും സാഹചര്യം ഗുരുതരമായി കണക്കാക്കാം.

സോണുകളെ തിരിച്ചറിഞ്ഞ ശേഷം പ്രതിരോധ നടപടികള്‍ സംസ്ഥാനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും കത്തില്‍ പറയുന്നു. റെഡ്,ഓറഞ്ച് സോണുകള്‍ക്കുള്ളിലെ ബഫര്‍ സോണുകള്‍ നിര്‍ണയിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യ സെക്രട്ടറി കത്തില്‍ വിശദീകരിക്കുന്നുണ്ട്. നിരന്തര പരിശോധന, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍ എന്നിവ നടത്തേണ്ടതിന്‍റെ ആവശ്യകതയും സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആരോഗ്യ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. 28 ദിവസത്തിനുള്ളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കൊവിഡ് പോരാട്ടം വിജയകരമായി കണക്കാക്കാമെന്ന് കത്തില്‍ പറയുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഇന്നലെയാണ് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയതായി കേന്ദ്രം പ്രഖ്യാപനമിറക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.