മുംബൈ: ടാറ്റയുടെ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാർ മൂലം മുംബൈയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. രാവിലെ പത്ത് മണിയോടെയാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഊർജ്ജ വകുപ്പ് അറിയിച്ചു. വൈദ്യുതി വിതരണം വേഗത്തിൽ തന്നെ പുന:സ്ഥാപിക്കുമെന്ന് മഹാരാഷ്‌ട്ര ഊർജ്ജ വകുപ്പ് മന്ത്രി നിതിൻ റൗത്ത് പറഞ്ഞു.
ചർച്ച്‌ഗേറ്റ് മുതൽ ബോറിവിലി വരെയുള്ള ട്രെയിൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചെന്നും വൈദ്യുതി വിതരണം പുന:സ്ഥാപിച്ചാൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും റെയിൽവെ അറിയിച്ചു. മഹാവിറ്റാരൻ, അദാനി, ടാറ്റ, ബെസ്റ്റ് തുടങ്ങിയ ഊർജ്ജ വിതരണ കമ്പനികൾ വിവരം സ്ഥിരീകരിച്ചെങ്കിലും വൈദ്യുതി തടസത്തിനുള്ള കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.