ETV Bharat / bharat

കശ്‌മീരിലെ മൊബൈല്‍ സേവനങ്ങൾ തിങ്കളാഴ്‌ചയോടെ പുനസ്ഥാപിക്കും - മൊബൈല്‍ സേവനങ്ങൾ പുനസ്‌ഥാപിക്കും

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിമുതല്‍ എല്ലാ പോസ്റ്റ്‌പെയ്‌ഡ് മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി റോഹിത് കന്‍സാല്‍ പറഞ്ഞു.

കശ്‌മീരില്‍ മൊബൈല്‍ സേവനങ്ങൾ തിങ്കളാഴ്‌ചയോടെ പുനസ്‌ഥാപിക്കും
author img

By

Published : Oct 12, 2019, 3:08 PM IST

ശ്രീനഗര്‍ : ജമ്മു കശ്‌മീരില്‍ തിങ്കളാഴ്‌ച മുതല്‍ മൊബൈല്‍ സേവനങ്ങൾ പുനസ്‌ഥാപിക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് മൊബൈല്‍ ഫോണുകളുടെ സേവനങ്ങൾ പുനസ്‌ഥാപിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിമുതല്‍ കശ്‌മീരിലെ 10 ജില്ലകളിലും എല്ലാ പോസ്റ്റ്‌പെയ്‌ഡ് മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി റോഹിത് കന്‍സാല്‍ അറിയിച്ചു. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനോടനുബന്ധിച്ച് സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചത്. ലാന്‍ഡ്‌ലൈന്‍ കണക്ഷനുകൾ പുനസ്ഥാപിച്ചെങ്കിലും മൊബൈല്‍ സേവനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു.

ഒക്ടോബര്‍ 10 മുതല്‍ വിനോദ സഞ്ചാരികൾക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ കശ്‌മീര്‍ ഗവര്‍ണര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. ഓഗസ്റ്റ് 29 മുതല്‍ ദോഡ, കിഷ്‌ത്വര്‍, റംബാന്‍, രജൗറി, പൂഞ്ച് എന്നീ അഞ്ച് ജില്ലകളില്‍ നേരത്തേ തന്നെ മൊബൈല്‍ സേവനങ്ങൾ പുനസ്‌ഥാപിച്ചിരുന്നു. കൂടാതെ സെപ്റ്റംബര്‍ 12 മുതല്‍ കുപ്‌വാരാ, ഹന്ത്വാരാ എന്നീ സ്‌ഥലങ്ങളിലും ചില മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി കന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.

Intro:Body:

https://www.aninews.in/news/national/general-news/postpaid-mobile-services-to-be-restored-in-kashmir-valley-from-monday20191012123154/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.