ETV Bharat / bharat

സാധാരണ ജീവിതത്തിന് പുത്തന്‍ നിര്‍വചനം ലഭിക്കുമ്പോള്‍...

author img

By

Published : May 16, 2020, 11:55 AM IST

ഭീതി നിറഞ്ഞ വാർത്തകള്‍ക്ക് ഇടയിലും, ജനങ്ങള്‍ അവരുടെ ദിനചര്യകളിലേക്ക് മടങ്ങുകയാണ്. കൊവിഡിന് ശേഷം ആഗോളതലത്തിൽ ജനജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച്...

POST CORONAVIRUS: THE NEW NORMAL  Post Covid 19: The new normal  covid lock down  global effect on corona virus  after covid  global nations  പുത്തന്‍ നിര്‍വചനം ലഭിക്കുമ്പോള്‍  സാധാരണ ജീവിതം  അടച്ചു പൂട്ടൽ  കൊറോണ ആഗോളതലത്തിൽ  കൊവിഡ് 19  ലോക്ക് ഡൗൺ  കൊവിഡിന് ശേഷം മാറ്റങ്ങൾ
സാധാരണ ജീവിതത്തിന് പുത്തന്‍ നിര്‍വചനം ലഭിക്കുമ്പോള്‍

ഇരുണ്ട ഇടനാഴിയുടെ അങ്ങേ തലക്കല്‍ പതിയെ ഒരു വെളിച്ചം തെളിഞ്ഞു വരുന്നുണ്ട്. നീണ്ട കാലത്തെ അടച്ചു പൂട്ടലില്‍ നിന്നും ലോകം കരുതലോടെ കരകയറാന്‍ തുടങ്ങുകയാണ്. ഭീതി നിറഞ്ഞ വാർത്തകള്‍ക്ക് ഇടയിലും, ജനങ്ങള്‍ അവരുടെ ദിനചര്യകളിലേക്ക് മടങ്ങുകയാണ്. ചില രാജ്യങ്ങളിൽ വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് തിരികെ എത്താനും തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൊവിഡ്-19 ലോകത്തെ ഭയപ്പെടുത്തുമ്പോഴും, സര്‍ക്കാരുകളെല്ലാം തകര്‍ച്ചയുടെ വക്കത്ത് എത്തി നില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയെ നന്നാക്കാൻ ഒരുങ്ങുന്നതും കാണാം. എന്നാൽ, സാധാരണഗതിയിലേക്കുള്ള മടക്കം അത്ര എളുപ്പമായിരിക്കില്ല എന്നാണ് മനസിലാക്കേണ്ടത്. എന്തെന്നാൽ, കാര്യങ്ങള്‍ പഴയത് പോലെ ആയിരിക്കില്ല. മുഖം മൂടി ധരിക്കുന്നത് വസ്ത്രധാരണ രീതികളുടെ ഭാഗമാകുമെന്നത് വളരെ പ്രധാനമായ മാറ്റമായിരിക്കും. ഹസ്‌തദാനവും ആലിംഗനവും അടുത്ത് ഇരിക്കുന്നതും ഇനിമുതൽ ആരും പ്രോത്സാഹിപ്പിച്ചുവെന്ന് വരില്ല. അങ്ങനെ മുന്നോട്ട് പോകുമ്പോൾ, സാമൂഹിക അകലം എന്ന നിർദേശത്തെ നമ്മൾ ജീവിതത്തിന്‍റെ ഭാഗമായി ഉൾക്കൊള്ളും.

രോഗവ്യാപനം പരിമിധിപ്പെടുത്തുന്നതും മരണനിരക്ക് കുറയുന്നതും പൊതുജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പരിഭ്രാന്തി ശയിക്കുന്നതും ഒരു മഹാമാരി നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കുന്നതിനുള്ള സൂചകങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ, കൊവിഡ്-19ന്‍റെ കാര്യത്തിൽ, ഈ സൂചകങ്ങളൊന്നും ഇതുവരെ പ്രകടമല്ല. നിലവില്‍ ഈ രോഗത്തിന് ചികിത്സയില്ല, വാക്‌സിൻ കണ്ടു പിടിക്കുമെന്ന പ്രതീക്ഷയുമില്ല. ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിൽ വിജയിച്ച രാജ്യങ്ങളും ലോക്ക് ഡൗണ്‍ നടപ്പിലാക്കാൻ നിശ്ചയിച്ച രാഷ്‌ട്രങ്ങളും ഇപ്പോൾ വൈറസിനേക്കാൾ വലിയ വെല്ലുവിളിയായ പട്ടിണി എന്ന അവസ്ഥയെ നേരിടാന്‍ ഒരുങ്ങുകയാണ്. മഹാമാരിയായി പടർന്നുപിടിച്ച വൈറസിനൊപ്പം ജീവിക്കാൻ ഓരോരുത്തരും പഠിക്കണമെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക നേതാക്കൾ ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. നിലവിൽ രോഗവ്യാപനം തടയാനുള്ള നടപടികൾ അപകട മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ രോഗത്തിനെ കുറിച്ചുള്ള അവബോധവും വർധിച്ച മെഡിക്കൽ സൗകര്യങ്ങളും പൗരന്മാരുടെ ആത്മവിശ്വാസം ഉയർത്താനും സഹായിച്ചു.

ലോകമെമ്പാടുമുള്ള ജോലിസ്ഥലങ്ങൾ പുതിയ നിബന്ധനങ്ങൾ ഏർപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഇതുപ്രകാരം, ജീവനക്കാരോട് റൊട്ടേഷൻ അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്‌ത ഷിഫ്റ്റുകളിൽ വരാൻ ആവശ്യപ്പെടുന്നു. സോഫ്‌റ്റ്‌വെയർ കമ്പനികളാകട്ടെ, ജീവനക്കാർക്ക് വീട്ടില്‍ നിന്നു ജോലി ചെയ്യാന്‍ സഹായിക്കുന്ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചു.

ചില രാജ്യങ്ങളിൽ ഇതിനകം തന്നെ സ്‌കൂളുകൾ തുറന്നു കഴിഞ്ഞു. സാമൂഹിക അകലം, വ്യക്തിഗത ശുചിത്വം, അണുവിമുക്തമാക്കിയ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവക്ക് ഊന്നൽ നൽകിയാണ് ക്ലാസുകൾ വീണ്ടും തുടങ്ങുന്നത്. ലോക സമ്പദ്‌വ്യവസ്ഥയുടെ പുനരാരംഭം വിദ്യാലയങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സ്‌കൂളുകൾ തുറക്കുന്നില്ലെങ്കിൽ, ജോലി ചെയ്യുന്ന മാതാപിതാക്കളിൽ ഒരാൾക്ക് എങ്കിലും തിരികെ ഓഫീസിലേക്ക് പോകാൻ കഴിയില്ല. സ്‌കൂളുകളും ഡേകെയർ സെന്‍ററുകളും തുറക്കാനായി ജർമനിയെയും ഡെൻമാർക്കിനെയും പ്രേരിപ്പിച്ചതിന് പിന്നിലും ഇതൊരു കാരണമാണ്. കൂടാതെ, സ്വീഡൻ അതിന്‍റെ സ്‌കൂളുകൾ ഒന്നും അടച്ചുപൂട്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പകരം സ്വീഡന്‍ രാഷ്ട്രം സാമൂഹിക അകലം കർശനമായി നടപ്പാക്കി. ഓസ്ട്രിയ ഈ ആഴ്‌ച സ്‌കൂളുകൾ വീണ്ടും തുറക്കും. ഓരോ ക്ലാസിലും വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. എ ഗ്രൂപ്പിലെ വിദ്യാർഥികൾ തിങ്കളാഴ്‌ച മുതൽ ബുധനാഴ്‌ച വരെയുള്ള ക്ലാസുകളിലും ബി ഗ്രൂപ്പിലുള്ളവർ വ്യാഴം, വെള്ളി ദിവസങ്ങളിലും പഠനത്തിൽ പങ്കെടുക്കും. വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ക്ലാസുകളും ലഭ്യമാക്കും. 40 വിദ്യാർഥികൾക്കായി നിർമിച്ച ക്ലാസ് മുറിയിൽ പല രാജ്യങ്ങളും 20 വിദ്യാർഥികളെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. ജർമനിയിലെ ന്യൂസ്ട്രെലിറ്റ്സിലെ ഒരു ഹൈസ്‌കൂളിൽ അവിടുത്തെ വിദ്യാർഥികൾക്ക് സ്വയമായി ഉപയോഗിക്കാവുന്ന രോഗ നിര്‍ണയ കിറ്റുകള്‍ വിതരണം ചെയ്തു. ഇന്ത്യയിൽ വേനൽക്കാലം ആയതിനാല്‍, മിക്ക സ്‌കൂളുകളും അടച്ചിരിക്കുകയാണ്. പത്താം ക്ലാസ്, ഇന്‍റർമീഡിയറ്റ് പരീക്ഷകൾ നടത്താനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. നിരവധി സർവകലാശാലകൾ ഇതിനകം തന്നെ ഓൺലൈൻ വഴി ക്ലാസ് നടത്തുന്നുണ്ട്.

ആഘോഷങ്ങള്‍ക്കൊ മറ്റ് പരിപാടികള്‍ക്കൊ രണ്ടിൽ കൂടുതൽ കുടുംബങ്ങൾക്ക് പങ്കെടുക്കാന്‍ ആവില്ലെന്നത് ജർമനി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ന്യൂസിലൻഡും ഓസ്‌ട്രേലിയയും സമാനമായ നിയമങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. തിങ്കളാഴ്‌ച ഫ്രാൻസിലും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലഘൂകരിച്ചിരുന്നു. ഏകദേശം രണ്ടു മാസത്തിന് ശേഷം, ഫ്രഞ്ചുകാർക്ക് സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിച്ചു. പാരിസ് മെട്രോ ഇരിപ്പിട ക്രമീകരണത്തിലൂടെ സാമൂഹിക അകലം നടപ്പിലാക്കുന്നു. സ്പെയിനിലും പകുതിയിൽ കൂടുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്‌തിട്ടുണ്ട്. ലോക്ക് ഡൗൺ നടപടികൾ നീക്കുന്നതിന് മുമ്പ് നാല് ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു:

1. ഓരോ കൊവിഡ് ബാധിതനും മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള ശേഷി.

2. പ്രകടമായ ലക്ഷണങ്ങളില്ലാത്ത ഓരോ രോഗിക്കും ആവശ്യമായി വരുന്ന പരിശോധനാ കിറ്റുകളുടെ ലഭ്യത.

3. ഓരോ രോഗിയെയും അവരുടെ സമ്പർക്കത്തില്‍ വരുന്നവരെയും കണ്ടെത്താനും, നിരീക്ഷിക്കാനും ഉള്ള വിഭവ ശേഷി.

4. 14 ദിവസം തുടര്‍ച്ചയായി വൈറസ് കേസുകളുടെ വ്യാപനനിരക്കിലുള്ള കുറവ്.

ചൊവ്വാഴ്ച മുതൽ 15ഓളം ട്രെയിനുകൾ ന്യൂഡൽഹിയിൽ നിന്നും നിരവധി സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. പരിമിതമായ എണ്ണം ബസുകളും ടാക്‌സി സർവീസുകളും പുനരാരംഭിക്കാനുള്ള സാധ്യതയുണ്ട്. ട്രാഫിക്, തിരക്കേറിയ ബസുകളും ട്രെയിനുകളും, യാത്രക്കാരെ കുത്തി നിറച്ചു പോകുന്ന ഓട്ടോകളും ടാക്‌സികളും കൊവിഡിന് മുമ്പ് പതിവ് കാഴ്‌ചയായിരുന്നു. ഇനിമുതൽ 40 ഇരിപ്പിടങ്ങളുള്ള ബസിൽ 20 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ (ആർ‌ടി‌സി) ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്. പ്രതിവർഷം 4.5 കോടി ഇന്ത്യക്കാർ ജോലി തേടി, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു ദേശത്തേക്ക് കുടിയേറുന്നുവെന്നാണ് കണക്ക്. രാജ്യം അടച്ചുപൂട്ടിയപ്പോൾ, ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടുകയും ഭവനരഹിതരാകുകയും ചെയ്‌തു. ഇത്തരം സാഹചര്യങ്ങൾ മൂലം, അവരിൽ ചിലർ കാൽനടയായി സ്വന്തം പട്ടണങ്ങളിലേക്ക് പോയി. ഈ തൊഴിലാളികളെ ഇപ്പോൾ പ്രത്യേക ട്രെയിനുകളിലൂടെയും ബസുകളിലൂടെയും അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനങ്ങൾ വിന്യസിച്ചു. ഷാങ്ഹായിലെ ഡിസ്‌നിലാൻഡ് തീം പാർക്ക് തിങ്കളാഴ്‌ച വീണ്ടും തുറന്നു. സന്ദർശകർ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്. പ്രതിദിനം 24,000 സന്ദർശകരെ മാത്രമേ പ്രവേശിപ്പിക്കുള്ളൂ എന്ന് ചൈനീസ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇത് സാധാരണ ഉണ്ടായിരുന്ന സന്ദർശകരുടെ സംഖ്യയുടെ മൂന്നിലൊന്നിൽ കുറവാണ്. ലോക്ക് ഡൗണിനു ശേഷം വീണ്ടും തുറന്ന ആദ്യത്തെ ഡിസ്‌നിലാൻഡാണിത്. ഈ പുനരാരംഭത്തിന്‍റെ പശ്ചാത്തലത്തിൽ, ഡിസ്‌നിയുടെ ഓഹരി മൂല്യം എട്ടു ശതമാനമായി ഉയർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.