ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ. ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി വന്‍ വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന എക്സിറ്റ് പോള്‍ ഫലം ഇന്നലെയാണ് പുറത്തുവന്നത്. കോണ്‍ഗ്രസ്- എഎപി സഖ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഫലം വന്ന് കഴിഞ്ഞാല്‍ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എക്സിറ്റ് പോള്‍ പ്രവചനം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നാമമാത്രമാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എങ്കിലും ഛത്തീസ്‌ഗഡിലേയും ജാര്‍ഖണ്ഡിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കണ്ടതുപോലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല. കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ അതിനേക്കാള്‍ മികച്ച ഫലമുണ്ടാകാനാണ് സാധ്യത. എക്സിറ്റ്‌പോളുകള്‍ എല്ലായ്പ്പോഴും തെറ്റാണെന്നല്ല പറയുന്നത്, എന്നാല്‍ ഈ പ്രവചനം തെറ്റാകാനാണ് സാധ്യത. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ മിച്ച സ്ഥാനം ലഭിക്കും.
ബിജെപി 48 സീറ്റുകള്‍ നേടുമെന്ന് ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞതിനുള്ള മറുപടിയായാണ് പി.സി. ചാക്കോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏഴ് പാർലമെന്‍റ് സീറ്റുകൾ നേടി. അതായത് 50 ശതമാനത്തിലധികം വോട്ടുകൾ നേടി. പിന്നെ എന്തിനാണ് പാർട്ടി 48 സീറ്റുകൾ നേടുമെന്ന് മനോജ് തിവാരി പറയുന്നതെന്നും പി.സി. ചാക്കോ പറഞ്ഞു. മനോജ് തിവാരിയുടെ അവകാശവാദം ബിജെപിയുടെ ബലഹീനതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70 അംഗ നിയമസഭയിൽ എഎപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.