കേദാർനാഥ് ഏപ്രിൽ 29 ന് വീണ്ടും തുറക്കും - ഗോപേശ്വർ
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിമാലയൻ ദേവാലയം വീണ്ടും തുറക്കുന്നതിനുള്ള ശുഭ മൂഹൂർത്തവും തീയതിയും ശിവരാത്രി ദിനത്തിൽ ഉഖിമത്തിലെ ഓംകരേശ്വർ ക്ഷേത്രത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് പ്രഖ്യാപിച്ചത്.
കേദാർനാഥിന്‍റെ വിശുദ്ധ വാതിലുകൾ ഏപ്രിൽ 29 ന് വീണ്ടും തുറക്കും
ഗോപേശ്വർ: കേദാർനാഥിന്‍റെ വിശുദ്ധ വാതിലുകൾ ഏപ്രിൽ 29 ന് ഭക്തർക്കായി തുറന്ന് നൽകും. രാവിലെ 6:10 ന് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ തുറക്കുമെന്ന് ബദരീനാഥ് കേദാർനാഥ് മന്ദിർ സമിതി പ്രസിഡന്‍റ് മോഹൻ പ്രസാദ് തപ്ലിയാൽ പറഞ്ഞു.ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഹിമാലയൻ ദേവാലയം വീണ്ടും തുറക്കുന്നതിനുള്ള ശുഭ മൂഹൂർത്തവും തീയതിയും ശിവരാത്രി ദിനത്തിൽ ഉഖിമത്തിലെ ഓംകരേശ്വർ ക്ഷേത്രത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് പ്രഖ്യാപിച്ചത്.
ശൈത്യകാലത്ത് കേദാറിനെയാണ് ഇവിടെ ആരാധന നടത്തുന്നത്. ശിവന്‍റെ വിഗ്രഹം ഏപ്രിൽ 26 ന് ഉഖിമത്തിൽ നിന്ന് ഭക്തരും പൂജാരിമാരും ചേർന്ന് ചുമലിൽ എടുത്ത് ഗൗരികുന്ദ് വഴി കേദാർനാഥിലെത്തും.