ETV Bharat / bharat

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഇതുവരെ 54.53 ശതമാനം പോളിങ്

വിജയപ്രതീക്ഷയില്‍ മുന്നണികള്‍,ഒരു മണിവരെ 30.89% പോളിങ് രേഖപ്പെടുത്തി

author img

By

Published : Oct 21, 2019, 4:20 AM IST

Updated : Oct 21, 2019, 5:56 PM IST

മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 54.53 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ നാളെ പാർട്ടി ജനറൽ സെക്രട്ടറിമാരുമായി ബിജെപി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്‌കരി നാഗ്‌പൂരില്‍ വോട്ട് രേഖപ്പെടുത്തി. ദേവേന്ദ്ര ഫട്‌നാവിസിന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ റെക്കോഡ് വിജയം ലഭിക്കുമെന്ന് നിഥിന്‍ ഗഡ്കരി പ്രതികരിച്ചു. നടന്‍ സല്‍മാന്‍ ഖാന്‍ മുംബൈയില്‍ വോട്ടിങ് രേഖപ്പെടുത്തി.

  • #MaharashtraAssemblyElections: Ritesh Deshmukh, his wife Genelia D'Souza & family cast their votes at a polling booth in Latur. His brothers Amit Deshmukh & Dhiraj Deshmukh are contesting polls as Congress candidates from Latur city & Latur rural constituencies, respectively. pic.twitter.com/U9zA9ozZwp

    — ANI (@ANI) October 21, 2019 " class="align-text-top noRightClick twitterSection" data=" ">

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നാഗ്‌പൂരില്‍ വോട്ട് രേഖപ്പെടുത്തി.കുടുംബാംഗങ്ങളോടൊപ്പമാണ് ദേവേന്ദ്ര ഫട്നാവിസ് എത്തിയത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ മുബൈയില്‍ വോട്ട് രേഖപ്പെടുത്തി.തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ശരദ് പവാർ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്‍റെ ഉത്സവദിവസമാണ് ഇതെന്നും എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണമെന്നും പവാർ ആവശ്യപ്പെട്ടു.

ശിവസേന നേതാവ് ഉദ്ദവ് താക്കറെയും കുടുംബവും ബാന്ദ്രയില്‍ വോട്ട് ചെയ്തു.

ബോളിവുഡ് താരമായ റിതേഷ് ദേശ്‌മുഖും ഭാര്യ ജനീലീയ ഡിസൂസയും ലാത്തൂരില്‍ വോട്ട് രേഖപ്പെടുത്തി.

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും മകന്‍ അർജ്ജുനും ബാന്ദ്രയിലാണ് വോട്ടുചെയ്തത്.

ബോളിവുഡ് താരങ്ങളായ ഋതിക് റോഷന്‍,അനില്‍ കപൂര്‍,ദീപിക പഡുകോണ്‍ ഹേമമാലിനി എന്നിവർ മുംബൈയില്‍ വേട്ട് രേഖപ്പെടുത്തി.

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 150 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സഖ്യകക്ഷിയായ ശിവസേന 124 സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.ബാക്കിയുള്ള സീറ്റുകളിൽ ചെറിയ സഖ്യകക്ഷികളാണ് മത്സരിക്കുന്നത്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Intro:Body:

Bharat bharat 

Conclusion:
Last Updated : Oct 21, 2019, 5:56 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.