ETV Bharat / bharat

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പരിഷ്കരണങ്ങള്‍ക്കെതിരെ ബിജെപി - ബിജെപി

രാഷ്‌ട്രീയ സ്വാധീനമുള്ള ക്ഷേത്ര ബോര്‍ഡില്‍ (ടിടിഡി) ആന്ധ്രാസര്‍ക്കാറിന്‍റെ ഇംഗിതമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ബിജെപി നേതാവ് ലങ്ക ദിനകര്‍ കുറ്റപ്പെടുത്തി.

Tirumala Tirupati Devasthanams  BJP leader Lanka Dinakar  Swamivaari Prasaadam  Lord Venkateswara  TTD Board  തിരുമല തിരുപ്പതി ദേവസ്ഥാനത്തില്‍ നടക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ക്കെതിരെ ലങ്ക ദിനകര്‍  ലങ്ക ദിനകര്‍  ബിജെപി  തിരുമല തിരുപ്പതി ദേവസ്ഥാനം
തിരുമല തിരുപ്പതി ദേവസ്ഥാനത്തില്‍ നടക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ക്കെതിരെ ലങ്ക ദിനകര്‍
author img

By

Published : May 23, 2020, 8:28 PM IST

ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പരിഷ്കരണങ്ങള്‍ക്കെതിരെ ബിജെപി നേതാവ് ലങ്ക ദിനകര്‍. ഇത്തരം നീക്കങ്ങള്‍ ക്ഷേത്ര ബോര്‍ഡിന്‍റെ തീരുമാനങ്ങളിലെ വിശുദ്ധിയെ നശിപ്പിക്കുന്നതായി ലങ്ക ദിനകര്‍ പറഞ്ഞു. ഹിന്ദു ആചാരങ്ങള്‍ക്ക് വിരുദ്ധമായി തിരുമലയിലെ ഏഴ് കുന്നുകളില്‍ പള്ളികള്‍ക്ക് അനുമതി നല്‍കിയതും, മാര്‍ക്കറ്റുകളില്‍ ക്ഷേത്ര പ്രസാദമായ ലഡു വിതരണം ചെയ്യാനുമുള്ള തീരുമാനവും ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് ലങ്ക ദിനകര്‍ വ്യക്തമാക്കി. രാഷ്‌ട്രീയ സ്വാധീനമുള്ള ക്ഷേത്ര ബോര്‍ഡില്‍ (ടിടിഡി) ആന്ധ്രാസര്‍ക്കാറിന്‍റെ ഇംഗിതമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി.

നിലനിര്‍ത്താനുള്ള പരിമിതി മൂലം തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ വിലപ്പെട്ട ഭൂമികള്‍ തമിഴ്‌നാട്ടിലുടനീളം ലേലത്തില്‍ വെക്കാനും ആലോചനകള്‍ ബോര്‍ഡിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെങ്കടേശ്വരന്‍റെ സ്വത്തുകള്‍ പരിപാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ബോര്‍ഡും അതിലെ രാഷ്‌ട്രീയ നിയമനങ്ങളെന്നും ബിജെപി നേതാവ് ചോദിക്കുന്നു. അത്തരം സംഘടനയെ ക്ഷേത്ര ഭരണത്തിന്‍റെ മേല്‍നോട്ടം വഹിക്കാനുള്ള അനുമതി നല്‍കുന്നതെന്തിനാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയ ഇടപെടലുകളോടെയുള്ള ടിടിഡി ബോര്‍ഡിന്‍റെ തീരുമാനങ്ങളെ അപലപിക്കുന്നുവെന്നും ലങ്ക ദിനകര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.