ETV Bharat / bharat

ബംഗാളില്‍ രണ്ടിടത്ത് പൊലീസും ജനങ്ങളും ഏറ്റുമുട്ടി

അക്രമങ്ങൾക്ക് പിന്നില്‍ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരാണെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആരോപിച്ചു.

Kolkata clash  Hoogly  24 North Paragana  Coronavirus  TMC  BJP  Mamata Banerjee
പൊലീസുകാർക്ക് നേരെ ആക്രമണം
author img

By

Published : May 13, 2020, 11:00 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് സ്ഥലങ്ങളിൽ ജനക്കൂട്ടവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ഹൂഗ്ലി, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ നടന്ന അക്രമത്തിൽ ഏഴ് നാട്ടുകാർക്കും പരിക്കേറ്റു. ഏറ്റുമുട്ടലിൽ പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾ സമീപത്തെ കടകൾ കൊള്ളയടിക്കുകയും ചെയ്തു. രണ്ട് പ്രദേശങ്ങളിൽ നിന്നുമായി 72 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അക്രമങ്ങൾക്ക് പിന്നില്‍ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരാണെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആരോപിച്ചു. സംഭവങ്ങളിൽ ജഗദീപ് ധൻഖർ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അക്രമങ്ങൾക്ക് പിന്നില്‍ ബിജെപിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ഹൂഗ്ലി ജില്ലയിലെ തെലിനിപാറയിൽ ലോക്ക് ഡൗണിനിടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഏഴ് പ്രദേശവാസികൾക്കും പരിക്കേറ്റു. നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടതായി ചന്ദനഗർ പൊലീസ് കമ്മിഷണറേറ്റ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.

ഒരു ഗ്രൂപ്പിലെ അംഗത്തെ മറ്റൊരു ഗ്രൂപ്പിലെ അംഗം "കൊറോണ" എന്ന് അഭിസംബോധന ചെയ്തതിനെ തുടർന്നാണ് തെലിനിപാറയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് മെയ് 17 വൈകിട്ട് ആറ് മണി വരെ ഹൂഗ്ലി ജില്ലയിലെ ചന്ദനഗർ, ശ്രെറാംപൂർ സബ് ഡിവിഷനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബറൂയിപൂർ പ്രദേശത്ത് നടന്ന മറ്റൊരു സംഭവത്തിൽ, ചായക്കയിൽ തടിച്ചുകൂടിയ ആളുകളോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ സബ് ഇൻസ്പെക്ടറെയും നാല് സിവിൽ വോളന്‍റിയർമാരെയും ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

ജനക്കൂട്ടം പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തി. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ട പൊലീസുകാരെ കഴിഞ്ഞ മാസം ഹൗറ ജില്ലയിലെ ടിക്കിയപാറയിൽ ജനങ്ങൾ ആക്രമിച്ചിരുന്നു.

ലോക്കറ്റ് ചാറ്റർജി, അർജുൻ സിംഗ്, മുകുൾ റോയ് എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഗവർണർ ജഗദീപ് ധൻഖറ സന്ദർശിച്ച് സംഭവങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

എന്തു വിലകൊടുത്തും കടുത്ത സംയമനം പാലിക്കാനും സാമുദായിക ഐക്യം നിലനിർത്താനും ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊലീസും ഭരണകൂടവും അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശം അടച്ചിടാനായി ബാരിക്കേഡുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ഞായറാഴ്ച ഹരിശ്ചന്ദ്രപൂരിലെ രണ്ട് ഗ്രാമങ്ങളിലെ ആളുകൾ തമ്മിൽ ഏറ്റുമുട്ടിയതായി ഗവർണറെ സന്ദർശിച്ച ശേഷം ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു.

ടി‌എം‌സി സർക്കാർ കൊവിഡ് -19 കണക്കുകൾ മറച്ചുവെക്കുകയാണെന്നും ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ താൽപ്പര്യം കാണിക്കുന്നില്ലെന്നും മുകുൾ റോയ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.