ശ്രീനഗർ: ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിൽ മരത്തോട് ചേർത്ത് കെട്ടിയ നിലയിൽ പൊലീസുകാരന്‍റെ മൃതദേഹം കണ്ടെത്തി. ബാരാമുള്ള ജില്ലയിലെ പരിഹസ്പോറയിലെ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഇഷ്ഫാക്ക് റാത്തറാണ് മരിച്ചത്. ഇയാളെ കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുഡ്ഗാമിലെ മാഗം പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം ഒരാളെ കാണാതായിരുന്നു. ഇയാളെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.