ഹൈദരാബാദ്: 138 കോടി ജനസംഖ്യയുള്ള വിശാലമായ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് നടക്കുന്ന ഓരോ കുറ്റകൃത്യങ്ങൾ അന്വേഷിച്ച് അതിവേഗം അനുയോജ്യമായ ശിക്ഷ നടപ്പാക്കിയാല്‍ മാത്രമാണ് സാമൂഹിക സമാധാനം ഉറപ്പ് വരുത്താന്‍ കഴിയുന്നത്. കുറ്റകൃത്യങ്ങൾക്ക് കൃത്യമായ പരിഹാരമുണ്ടാക്കുന്നതിന് കൊണ്ടുവന്ന സംവിധാനമാണ് ക്രൈം ക്രിമിനൽ ട്രാക്കിങ് നെറ്റ് വര്‍ക്ക് സിസ്റ്റം (സിസിടിഎന്‍എസ്). രാജ്യത്തെ പൊലീസ് ചരിത്രത്തില്‍ തന്നെ വളരെ നിർണായക ഒന്നാണിത്. എത്ര പ്രയാസമുള്ള വിരലടയാളം പോലും സിസിടിഎന്‍എസിലൂടെ ആര്‍ക്കും എവിടെയും പരിശോധിച്ച് എന്നതിനാല്‍ അത് കുറ്റവാളികളെ കൃത്യമായി കണ്ടെത്തി പിടികൂടാം.
ഒരു കുറ്റവാളിയുടെ വിരലടയാളം ദേശീയ പൊലീസ് ഡാറ്റയില്‍ ലഭ്യമായ ലക്ഷകണക്കിന് വിരലടയാളങ്ങളുമായി താരതമ്യം ചെയ്‌താണ് ഈ സംവിധാനം കുറ്റവാളിയെ തിരിച്ചറിയുന്നത്. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും, പൊലീസ് കേന്ദ്ര ഓഫീസുകളും തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കാനുള്ള നിർദേശമുണ്ടെങ്കിലും അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. സിസിടിഎന്‍എസിന്‍റെ സഹായത്തോടുകൂടി കുറ്റകൃത്യങ്ങളുമായും കുറ്റവാളികളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്യത്തെവിടെ നിന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്ന രീതി ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് നിലനിന്നിരുന്നു.
കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 95 ശതമാനം പൊലീസ് സ്റ്റേഷനുകളും ഇന്ന് സിസിടിഎന്‍എസുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 14500ഓളം പൊലീസ് സ്റ്റേഷനുകള്‍ തങ്ങളുടെ അധികാര പരിധിയില്‍ നടക്കുന്ന ഓരോ കുറ്റകൃത്യങ്ങളുടെയും വിശദാംശങ്ങള്‍ ഈ ഡാറ്റ ബേസിലേക്ക് ഉടൻ ചേർക്കും. അതിവേഗത്തിലുള്ള അന്വേഷണവും കൃത്യമായ ശിക്ഷയും ഉറപ്പാക്കണമെങ്കില്‍ വിവരങ്ങള്‍ പരസ്‌പരം കൈമാറണം. അതിനുവേണ്ടിയാണ് ക്രൈം ആന്‍റ് ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (സിസിഐഎസ്) നിലവിൽ വന്നത്. എന്നാൽ ഇത് പൊലീസ് കേന്ദ്ര കാര്യാലയങ്ങളിലും ജില്ലാ ഓഫീസുകളിലും മാത്രമായി ഒതുങ്ങി നിന്നു. സിസിഐഎസുമായി താരതമ്യം ചെയ്യുമ്പോള്‍ സിസിടിഎന്‍എസും അതിലൂടെ വിവരങ്ങള്‍ വിതരണം ചെയ്യാനും എളുപ്പമാണ്.
പൊലീസ് സ്റ്റേഷനുകളെ പരസ്‌പരം ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും 5.6 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സോഫ്റ്റ് വെയര്‍ പരിശീലനം നല്‍കി എന്നുമൊക്കെ ആഭ്യന്തര കാര്യ മന്ത്രാലയത്തിലെ സ്ഥിതി വിവര കണക്കുകളെങ്കിലും ഇത് തികച്ചും വ്യത്യസ്‌തമാണ്. ആന്ധ്രാപ്രദേശും തെലങ്കാനയും പോലുള്ള സംസ്ഥാനങ്ങള്‍ എഫ്ഐആറുകള്‍ രേഖപ്പെടുത്തുന്നതിനും സിസിടിഎന്‍എസ് വഴി പ്രതികളുടെ വിവരങ്ങൾ നൽകുന്നതിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്‌ച വയ്‌ക്കുന്നത്. ഏകോപിത കുറ്റകൃത്യ നീതി ന്യായ സംവിധാനം നടപ്പില്‍ വരുത്തുന്നതിലും ഇവർ വളരെ മുന്നിലാണ്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വളരെ പുറകിലാണ്.
ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വെറും അഞ്ച് ശതമാനം പൊലീസ് സ്റ്റേഷനുകള്‍ മാത്രമാണ് സിസിടിഎന്‍എസ് ഉപയോഗിക്കുന്നത്. കുറ്റവാളികളും പുതിയ സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. ജാര്‍ഖണ്ഡിലെ ജംതാര സൈബര്‍ മോഷണങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. 2019ൽ മാത്രം 1.25 ലക്ഷം കോടിയിലധികം രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ പറ്റിക്കപ്പെട്ടത്. കൊവിഡ് കാലമായതോടെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തോത് വർധിച്ചു. കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കൃത്യമായി നൽകാൻ ചില സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുചില സംസ്ഥാനങ്ങളുടെ അന്വേഷണ വേഗത കുറയ്ക്കുന്ന രീതി പ്രതികൂലമായ ഫലമുണ്ടാക്കും. വിവരങ്ങള്‍ പരസ്‌പരം കൈമാറുകയും ജയിലുകളും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും കോടതികളുമൊക്കെ രാജ്യത്തുടനീളം ഏകോപിതമായി പ്രവര്‍ത്തിക്കുകയും ചെയ്‌താൽ മാത്രമാണ് കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനും നീതി നടപ്പിലാക്കാനും സാധിക്കുന്നത്.