ലഖ്‌നൗ: നിയമസഭയ്ക്ക് മുമ്പിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച 35 കാരിയെ രക്ഷപ്പെടുത്തി ഉത്തർപ്രദേശ് പൊലീസ്. ഗാർഹിക പീഡനമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹം കഴിക്കുന്നതിനായി യുവതി മുസ്ലിം മതം സ്വീകരിക്കുകയും പിന്നീട് ഭർത്താവ് ഉപേക്ഷിക്കുകയുമായിരുന്നു. യുവതിയെ ഭർത്താവിന്‍റെ കുടുംബം നിരന്തരം ഉപദ്രവിച്ചിരുന്നതായും ലഖ്‌നൗ പൊലീസ് കമ്മീഷണർ സുജീത് പാണ്ഡെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പാണ്ഡെ പറഞ്ഞു.