പട്‌ന: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ബിഹാര്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന. പട്‌നയിലെ ഉപ്‌കാര, ബെട്ടിയ മണ്ഡല്‍കാര ജയിലുകളില്‍ പുലര്‍ച്ചെ നാല് മണിക്ക് തന്നെ പൊലീസ് റെയ്ഡ് നടത്തി. ഉപ്‌കാരയില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കളും കത്തികളും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തി.
ജില്ലാ മജിസ്ട്രേറ്റുമാരുടെ നിര്‍ദേശപ്രകാരം ബാഗ് സബ് ഡിവിഷണല്‍ ഓഫിസര്‍ സുമിത് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. ആറ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ റെയ്‌ഡില്‍ പങ്കെടുത്തു. ബാഗ് ജയിലില്‍ തെരഞ്ഞെടുപ്പിന് മുമ്പും പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.