മുംബൈ: ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആരതി ഉഴിഞ്ഞു സ്വീകരിച്ച് മഹാരാഷ്ട്ര പൊലീസ്. കൊവിഡ് ജാഗ്രതാ നിർദേശം പാലിക്കാതെ പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ പൊലീസ് ആരതി ഉഴിയുന്ന കാഴ്‌ചകളായിരുന്നു നഗരങ്ങളിൽ ഇന്ന് കണ്ടത്. പൊലീസിന്‍റെ അസാധാരണ നടപടിയിൽ നിയമലംഘകർ തല കുനിച്ച് നിൽക്കുകയും ചെയ്‌തു. കൂട്ടത്തിൽ മറ്റ് പൊലീസുകാർ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നതിനെ കുറിച്ചും അത് ക്ഷണിച്ചുവരുത്തുന്ന കൊവിഡെന്ന മഹാമാരിയെക്കുറിച്ചും ജനങ്ങൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ലോക്ക് ഡൗൺ ലംഘിച്ചവരെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് മഹാരാഷ്ട്ര പൊലീസ് - ആരതി ഉഴിഞ്ഞ് സ്വീകരണം
കൊവിഡ് ജാഗ്രതാ നിർദേശം പാലിക്കാതെ പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ പൊലീസ് ആരതി ഉഴിയുന്ന കാഴ്‌ചകളായിരുന്നു നഗരങ്ങളിൽ ഇന്ന് കണ്ടത്.