പ്രതാപ്‌ഗര്‍: ഉത്തർപ്രദേശിലെ പ്രതാപ്‌ഗറിൽ പൊലീസ് കോൺസ്റ്റബിൾ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചതായി അധികൃതർ അറിയിച്ചു. കോൺസ്റ്റബിൾ അശുതോഷ് യാദവിന്‍റെ (24) മൃതദേഹം വെള്ളിയാഴ്ച രാത്രി ബാരക്കിലാണ് കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ അറിയിച്ചു. ഇയാളുടെ സർവീസ് റൈഫിൾ എകെ 47 ഉം മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അശുതോഷിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഗാസിപ്പൂർ സ്വദേശിയായ യാദവ് 2018 ലാണ് പോലീസ് സേനയിൽ ചേർന്നത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സെപ്റ്റംബർ 17 ന് ഡ്യൂട്ടിയിൽ തിരിച്ചെത്തിയിരുന്നു.
യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിച്ചു - ആത്മഹത്യ ചെയ്തു
അശുതോഷിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു
![യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിച്ചു Police constable shoots self with service rifle in UP Police constable Ashutosh Yadav യുപിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്തു യുപി പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു അശുതോഷ് യാദവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8946058-580-8946058-1601111965736.jpg?imwidth=3840)