ന്യൂഡല്‍ഹി: ഡല്‍ഹി സർവകലാശാലയിലെ വിവാദ പ്രസംഗത്തില്‍ സാഹിത്യകാരി അരുന്ധതി റോയിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഡല്‍ഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ അഭിഭാഷകൻ രാജീവ് കുമാർ രഞ്ജനാണ് പരാതി നൽകിയത്. അരുന്ധതി റോയിയുടെ പരാമര്‍ശം രാജ്യത്ത് ഭിന്നത വളര്‍ത്താന്‍ ലക്ഷ്യം ഇട്ടുകൊണ്ടുള്ളതാണെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504, 295 (എ) , 53, 120 ബി, എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നാണ് രാജീവ് കുമാറിന്‍റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേര് വിവരങ്ങള്‍ നല്‍കണമെന്ന പ്രസ്താവനയുമായി അരുന്ധതി റോയ് രംഗത്ത് വന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍പിആര്‍) വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാജ പേരും വിലാസവും നല്‍കണമെന്നാണ് അരുന്ധതി റോയ് പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നടന്ന പ്രതിഷേധപരിപാടിയിൽ സംസാരിക്കവേയാണ് അരുന്ധതി റോയുടെ വിവാദ പരാമര്‍ശം.